ഇംഗ്ലണ്ട് : മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡിൽ വെച്ച് ജൂൺ 17 ശനിയാഴ്ച ഉച്ചയ്ക്ക് 11 – 2 വരെ പ്രാർത്ഥനാ യോഗം നടക്കും. MPA UK പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രയർ കോ- ഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ലണ്ടൻ ഏരിയാ കോർഡിനേറ്റർ ഇവാഞ്ചലിസ്റ്റ് സാം തോമസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി. സി. സേവ്യർ (ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവർ പങ്കെടുക്കും.
(വാർത്ത : പോൾസൺ ഇടയത്ത്)
Post Views: 1,193