കുമ്പനാട് : ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സൺഡേസ്കൂൾ അർദ്ധവാർഷിക പരീക്ഷ നാളെ (ജൂൺ 18 ഞായർ) രാവിലെ 8 മുതൽ 9 വരെ മേഖലയിലെ വിവിധ പ്രദേശിക പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം മേഖല കേന്ദ്രീകരിച്ച് ജൂൺ 24 ശനിയാഴ്ച്ച 9 മണി മുതൽ തിരുവല്ല മഞ്ഞാടി ഐപിസി പ്രെയർ സെൻ്റർ ഹാളിൽ നടക്കുമെന്ന് പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ്, സെക്രട്ടറി പി. പി. ജോൺ, പരീക്ഷ വിഭാഗം കൺവീനർ സുനിൽ പൂപ്പളളിൽ എന്നിവർ അറിയിച്ചു.
ഫോൺ: +91 94463 92303, +91 97470 29209.
Post Views: 884