‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (129)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
1) യിസ്രായേല്യർ : ദൈവത്തോട് മല്ല് പിടിച്ച് ജയിച്ചതിനാൽ യാക്കോബ് എന്ന കുടുംബപേര് മാറി യിസ്രായേൽ (ദൈവത്തിന്റെ പ്രഭു) എന്ന പേര് ലഭിച്ചവന്റെ സന്തതികൾ (ഉല്പ : 32:28)
2) പുത്രത്വം : (പുറ : 4:2, ഹോശായ :1:10, 11:1; ആവ :14:1, 32:6; യെശ :1:2; യെര :3:4; 31:19; മലാ :1:6) ഇത് ആത്മീക പുത്രത്വവുമായി (8:15) കൂട്ടികുഴയ്ക്കരുത്. യിസ്രായേലിന്റെ പുത്രത്വം ബാഹ്യമായുള്ളതും ചുറ്റുമുള്ള പുറജാതിയിൽ നിന്ന് കൃപയാൽ അവരെ വേർതിരിക്കുന്നതും അവരെ ദൈവകുടുംബമാക്കി തീർക്കുന്നതുമായിരുന്നു. ആത്മീകപുത്രത്വമോ ആത്മീകവും ആന്തരികവും, വീണ്ടും ജനനത്തിന്റെ മറുഘടകവും ദൈവപുത്രനുമായിട്ടുള്ള ഐക്യതയിൽ നിന്ന് ഉളവാകുന്നത്തുമത്രേ.
3) തേജസ്സ് : ദൈവസാന്നിധ്യത്തിന്റെ ദൃശ്യമായ, പ്രകാശിക്കുന്ന പ്രത്യക്ഷത. റബ്ബിമാർ ഇതിനെ ‘ഷെക്കീനാ’എന്ന് വിളിച്ചിരുന്നു. (പുറ : 13:21; ലേവ്യ :16:2; 1 രാജ : 8:11; എബ്രാ : 9:5). നമ്മുടെ കർത്താവിന് ഈ പേര് കൊടുത്തിരിക്കുന്നു. (യാക്കോ : 2:1)
4) നിയമങ്ങൾ : പല നിയമങ്ങളുള്ളതിനാലും പലതും പലപ്പോഴും പുതുക്കിയത് കൊണ്ടും ബഹുവചനം ഉപയോഗിച്ചിരിക്കുന്നു.
ഉദ്ദാ : നോഹൈക നിയമം (ഉല്പ : 6:18, 9:9)
അബ്രഹാമിക നിയമം (ഉല്പ : 15:18, 17:2,7,9)
ഗോത്രപിതാക്കന്മാരോടുള്ള നിയമം (പുറ : 2:24)
മോശയുടെ കാലത്തും (പുറ : 24:8, 34:10)
യോശുവയുടെ കാലത്തും (ആവ : 27:2, യോശു :8:30, 24:25)
ദാവീദ്യ നിയമം (2 സമു :7:11, 23:5, സങ്കീ : 89:28) ആദിയായവ.
നോഹൈക നിയമത്തിന് മഴവില്ലും അബ്രഹാമ്യ നിയമത്തിന് പരിഛേദനയും സീനായി നിയമത്തിന് (പുറ :24:8) ന്യായപ്രമാണവും അടയാളമായി ലഭിച്ചു. യിസ്രായേൽ ഗൃഹത്തോട് ചെയ്യാനുള്ള ‘പുതിയനിയമത്തിന്റെ കാര്യം’ (യിര : 31:31) ഇതിൽ ഉൾപ്പെടുത്തിയില്ല. കാരണം, അത് പുതിയനിയമ കാലത്ത് നിറവേറാനുള്ളതാണ് (എബ്രാ : 8:10, 10:16-18). പുതിയനിയമ വിശ്വാസി മുൻപത്തെ യിസ്രായേല്യ നിയമങ്ങൾക്ക് അവകാശമില്ലാത്തവനാണ് .എന്നാൽ ‘നിത്യനിയമത്തിന്റെ അവകാശം അവനുണ്ട്. (എബ്രാ : 13:20, 1 കോരി :11:25)
5) ന്യായപ്രമാണം :
മോശൈക ന്യായപ്രമാണം (പുറ :20 അദ്ധ്യായം). അത് ആ ജാതി ഒരു പ്രത്യേക നിക്ഷേപമായി കരുതി വന്നു. ദൈവത്തിന്റെ ന്യായപ്രമാണം (തിരുവെഴുത്തുകൾ) മറ്റൊരു ജാതിയെയും ദൈവം ഏല്പിച്ചില്ല. (സങ്കീ : 147:19,20; ആവ : 26:18,19)