യെരുശലേം : മൗണ്ട് സീയോനിൽ സ്ഥിതി ചെയ്യുന്ന കർത്താവായ യേശുക്രിസ്തു അന്ത്യത്താഴം കൂടിയ സ്ഥലം എന്ന് വിശ്വസിക്കുന്ന മുറിയിലെ ജനാല ജൂൺ 15 ന് അക്രമി തകർത്തു. അക്രമിയെ ഉടൻ തന്നെ യിസ്രായേൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മദ്യലഹിരിയിലായിരുന്ന യഹൂദ വംശജനാണ് ഓട്ടോമൻ കാലത്തെ ജനാല തകർത്തത്. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. ക്രിസ്ത്യാനികൾക്ക് നേരെ വർദ്ധിച്ചു വരുന്ന യഹൂദ ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദ്ദാഹരണമാണ് ഈ സംഭവമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
Post Views: 4,773