കുണ്ടറ : ശാരോൻ റൈറ്റേഴ്സ് ഫോറം ചെയർമാനും, സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ സാം റ്റി. മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) ന്റെ സംസ്കാര ശുശ്രൂഷ ജൂലൈ 11 ന് രാവിലെ 8 മണിക്ക് മുഖത്തല ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് കുണ്ടറ ശാരോൻ ചർച്ച് സെമിത്തേരിയിൽ നടക്കും.
ജൂലൈ 6 നാണ് ഏലിയാമ്മ തര്യൻ നിത്യതയിൽ ചേർക്കപ്പെട്ടത്. കുണ്ടറ തെങ്ങുവിളയിൽ തര്യനാണ് ഭർത്താവ്. മക്കൾ : ഐസക്ക് തര്യൻ (റൺ ഫെല്ലോഷിപ്പ് ചർച്ച്, ബംഗ്ലൂരു), പാസ്റ്റർ സന്തോഷ് തര്യൻ (ഷാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ആൽബനി, യു എസ് എ), സൂസൻ റ്റി സണ്ണി, ഗ്രേസൺ സാജൻ. മരുമക്കൾ : പാസ്റ്റർ സണ്ണി എബ്രഹാം (ഐപിസി ആയൂർ സെന്റർ ശുശ്രൂഷകൻ), സാജൻ ജോൺ (മുംബൈ), ലിസി സാം (മുഖത്തല), ജിനു ഐസക്ക് (ബംഗ്ലൂരു), മിനി സന്തോഷ് തര്യൻ (യു എസ് എ).
Post Views: 1,529