ന്യൂ ഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ 54-ാമത് ജനറൽ കൺവെൻഷൻ ഓൺലൈനായി 2023 നവംബർ 2 വ്യാഴം മുതൽ 4 ശനി വരെ നടക്കും. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അഭയ് ഗയ്ക്വാദ് (മഹാരാഷ്ട്ര), ഡോ. സാബു കെ. ഉമ്മൻ (യു.എസ്.എ.) എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. കൂടാതെ ഐ. പി. സി. എൻ. ആർ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 1 മണി വരെ പാസ്റ്റേഴ്സ് സെമിനാറും വൈകുന്നേരം 6 മുതൽ 8:30 വരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. സിസ്റ്റർ.പെർസിസ് ജോണിന്റെ നേതൃത്വത്തിലുള്ള സയേൺ സിംഗേർസ് സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നതാണ്.
Post Views: 343