ചെറുവക്കൽ : 31 – മത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 24 – 31 വരെ ചെറുവക്കൽ ന്യൂ ലൈഫ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ഐപിസി വേങ്ങൂർ സെന്ററിന്റെയും കിളിമാനൂർ സെന്ററിന്റെയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷൻ പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജോ തോണിക്കുഴി, ജെയ്സ് പാണ്ടനാട്, റെജി ശാസ്താംകോട്ട, ഷിബിൻ സാമുവേൽ, എബി എബ്രഹാം, ഫെയ്ത് ബ്ലെസ്സൺ, കെ. പി. ജോസ്, സാബു സി. ബി., ജോൺസൺ മേമന, അജി ഐസക്ക്, ഓ. എം. രാജുകുട്ടി, ഷിജൊ പോൾ, കെ. ജെ. തോമസ്, ജോൺ റിച്ചാർഡ്, ബി. മോനച്ചൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ശാലേം വോയ്സ് പത്തനാപുരം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : സാം ഡാനിയേൽ (+91 94477 66316), ജോൺസൺ ജെ. (+91 94954 74034), വിത്സൺ സാമുവേൽ (+91 94472 36394)
Post Views: 523