ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ലിംഗരാജപുരത്ത് ഒക്ടോ. 26 – 29 വരെ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ), പാ. ഈ. ജെ. ജോൺസൺ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കർണാടക), പാ. ഷിബു തോമസ് (ഒക്കലഹോമ), പാ. ഷിബു തോമസ് (അറ്റ്ലാന്റ), സണ്ണി താഴംപള്ളം. പാ. ഡോ. ഷിബു കെ. മാത്യു, പാ. അലക്സ് ജോൺ (ദുബായ്), സ്. ജെസ്സി അലക്സ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. സുവിശേഷ യോഗം, ധ്യാനയോഗം, ശുശ്രുഷക സമ്മേളനം, ലേഡീസ് കോൺഫറൻസ്, ഇവാഞ്ചെലിസം യോഗം, സംയുക്ത ആരാധനയും കർത്തൃമേശ എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
പാ. എം. കുഞ്ഞപ്പി, ഈ. ജെ. ജോൺസൺ, ജോസെഫ് ജോൺ (സെക്രട്ടറി), ജെയ്മോൻ കെ. ബാബു (പബ്ലിസിറ്റി കൺവീനർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.