തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനായ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ ജനറൽ ക്യാമ്പ് ഡിസം. 26 – 28 കുട്ടിക്കാനം എംബിസി യിൽ നടക്കും. ‘Aphorao’ (Fixing our Eyes) എബ്രാ :12:2 എന്നതാണ് ഈ വർഷത്തെ ചിന്ത വിഷയം.
സി. ഇ. എം. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് ഉത്ഘടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ മാത്യൂ വർഗീസ്, പാസ്റ്റർ ജോയ് എബ്രഹാം, പാസ്റ്റർ ടി. വൈ. ജെയിംസ്, പാസ്റ്റർ അനീഷ് കൊല്ലങ്കോട്, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ നന്നു കെ, ഷാജി, സിസ്റ്റർ രഞ്ജി സാം എന്നിവർ ക്ലാസ്സുകൾ നയിക്കും. ക്ലാസുകൾ, കൗൺസിലിംഗ്, മോട്ടിവേഷൻ, മിഷൻ ചലഞ്ച്, മ്യൂസിക് നൈറ്റ്, കുട്ടികൾക്ക് വേണ്ടി പ്രത്യക സെക്ഷൻ എന്നിവ ക്യാമ്പിനോടനുബന്ധിച്ച് നടക്കും. ഇമ്മാനുവൽ കെ. ബി., ഷാരോൻ, എബിൻ അലക്സ്, എബ്രഹാം ക്രിസ്റ്റഫർ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ജോമോൻ ജോസഫ്, സാംസൺ പി. തോമസ്, ടോണി തോമസ് എന്നിവർ ജനറൽ കൺവിനർമാരായും പാസ്റ്റർ ഹബേൽ പി. ജെ. കോർഡിനേറ്റർ ആയും വിപുലമായ കമ്മറ്റി ക്യാമ്പിന് നേതൃത്വം നൽകും.