കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സിൽവർ ജൂബിലി സമ്മേളനം ജനു. 4-7 വരെ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ (സ്വപ്ന നഗരി) നടക്കും. റവ. ഡോ. വി. ടി. എബ്രഹാം ഉത്ഘാടനം ചെയുന്ന സമ്മേളനത്തിൽ റവ. എബ്രഹാം തോമസ് (ചെന്നൈ), റവ. ഷിബു തോമസ് (ഒക്കലഹോമ), റവ. ജോൺസൺ വർഗീസ് (ബാംഗ്ലൂർ), റവ. ഡോ. മോനിസ് ജോർജ് (USA), ഡോ. ഡ്യൂക്ക് ജയരാജ് (ചെന്നൈ), റവ. ജോ തോമസ് (ബാംഗ്ലൂർ), ബിൻസു ജോൺ (USA), സ്റ്റാർലാ ലുക്ക് (കുമ്പനാട്) എന്നിവർ വിവിധ സെഷനുകളിൽ വചനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ഡോ. ബ്ലെസ്സൺ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സമ്മേളനത്തോടനുബന്ധിച്ചു യുവജന, WMC, സൺഡേ സ്കൂൾ സമ്മേളനങ്ങൾ, കുടുമ്പ സംഗമം, ബൈബിൾ കൺവൻഷൻ, സുവിശേഷ വിളംബര റാലി എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് : പ. അനീഷ് എം. ഐയ്പ്പ് (+91 94468 38496), പാ. പി. ടി. തോമസ് (+91 94467 36171), പാ. റിജു ജോബ് (+91 93872 35046)