‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (146)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘വിശ്വാസത്തിന്റെ അടിസ്ഥാനവും വിഷയവും’. വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനം. (1 തിമോ :4:6)
10:9 യേശുവിനെ കർത്താവെന്ന് … ഏറ്റ് പറകയും … വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. കർത്താവിനെ നിലയിൽ യേശുവിനെ ഏറ്റ് പറയുക (അപ്പൊ : 2:36, 1 കോരി :12:3, ഫിലി :2:11) എബ്രായ ഭാഷയിൽ കർത്താവ് (kurios) എന്നത് ദൈവമാകയാൽ കർത്താവിൽ വിശ്വസിക്കുന്ന ഒരു യഹൂദനും ഇത് പറയുകയില്ല. കർത്താവെന്ന നിലയിൽ ‘ചക്രവർത്തി ആരാധന’ നിർത്താതെ, ഒരു പുറജാതിയും ഇത് ഏറ്റ് പറകയില്ല. ‘കർത്താവ്’ എന്ന വാക്ക് വിശ്വാസത്തിന്റെ ഉരക്കലാണ്. തീർച്ചയായും വിശ്വാസ ഏറ്റ് പറച്ചിലിന്റെ മുന്നോടിയാണ്. മനുഷ്യരുടെ മുൻപിൽ അവന്റെ നാമത്തിന്റെ പരസ്യമായ ഏറ്റ് പറച്ചിൽ, ആധികാരികമായ ശിഷ്യത്വത്തിൻറെ വ്യവസ്ഥയാണ്.
മനുഷ്യരുടെ മുൻപിൽ ക്രിസ്തുവിനെ ഏറ്റ് പറയുവാൻ ലജ്ജിക്കുന്നവൻ രക്ഷിക്കപ്പെടുമെന്ന് പ്രതിഷിക്കരുത്. ഏറ്റ് പറയുന്നത്തിനുള്ള ധൈര്യത്തിന്റെ അഭാവം, വിശ്വസിക്കുന്ന ഹൃദയത്തിന്റെ അഭാവത്തിന്റെ തെളിവാണ്. ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേൽപ്പിച്ചു. ‘ഒരു ഭാഗം മുഴുവനെയും പ്രതിനിധികരിക്കുന്നു.’ ദൈവം ക്രിസ്തുവിനെ മരിച്ചവരിൽ നിന്ന് എഴുന്നേൽപ്പിച്ചുവെന്ന് വിശ്വസിക്കുന്നതിൽ, ക്രിസ്തു എന്തെല്ലാമാണെന്ന് അവകാശപെട്ടുവോ അതെല്ലാം വിശ്വസിക്കുന്നതും, അവൻ എന്തെല്ലാം നിറവേറ്റാൻ വന്നുവോ അതെല്ലാം സാധിപ്പിച്ചു എന്നും വിശ്വസിക്കുന്നതും ഉൾപ്പെടും. (റോമർ : 1:4, 4:24,25). യേശു ജീവിച്ചു എന്ന് മാത്രമല്ല, അവൻ ഇന്നും ജീവിക്കുന്നു എന്നും വിശ്വസിക്കണം. ഒരുവൻ ക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞാൽ പോരാ, ക്രിസ്തുവിനെ അറിയേണം. ചരിത്രത്തിലെ ഒരു മഹാനായിട്ടല്ല, സാക്ഷാൽ ആളത്വത്തിൽ ഇന്നും ജീവിക്കുന്നവനായി അറിയേണം. രക്തസാക്ഷിയായ ക്രിസ്തുവിനെയല്ല, വിജയിയായ ക്രിസ്തുവിനെ അറിയേണം. ഹൃദയം : മുഴു ആളത്വത്തെയും കാണിക്കുന്നു. ഹൃദയവും വായും; വിശ്വാസവും ഏറ്റ് പറച്ചിലും ചേർന്ന് പോകുന്നു. നീ രക്ഷിക്കപ്പെടും. മാധ്യമ പുരുഷ സർവ്വനാമ പ്രയോഗം ശ്രദ്ധിക്കുക. ‘നിന്റെ വായ്കൊണ്ട് നീ ഏറ്റ് പറയുകയും, നിന്റെ ഹൃദയത്തിൽ നീ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഓരോരുത്തർക്കും പരീക്ഷിച്ചു നോക്കാവുന്ന നിലയിൽ അവൻ ഓരോരുത്തരോടും സംസാരിക്കുകയാണ്. കാരണം വിശ്വസിച്ചു ഏറ്റ് പറയുന്ന ഓരോരുത്തനും രക്ഷ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഓരോ വ്യക്തിയും വിശ്വാസത്താലും ഏറ്റ് പറച്ചിലിനാലും രക്ഷയുടെ വാഗ്ദത്തം പരീക്ഷിച്ചു നോക്കുവാൻ വചനം ആവശ്യപെടുന്നു.