കുമ്പനാട് : പി.വൈ.പി.എ കേരള സ്റ്റേറ്റ് 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ വയനാട് മാനന്തവാടി ന്യൂമാൻസ് കോളേജ് ക്യാമ്പസിൽ നടക്കും. ഡിസം. 25ന് വൈകിട്ട് 5.30നു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ. സി. തോമസ് ഉത്ഘാടനം നിർവഹിക്കും. ഡോ. സന്തോഷ് ജോൺ, ഡോ. സജു തോമസ്, ഡോ. എബി പി. മാത്യു, പാസ്റ്റർ റോയ് മാത്യു എന്നിവർ ക്യാമ്പ് ക്ലാസുകൾ നയിക്കും. റിവൈവ് വയനാട് എന്ന പേരിൽ നടക്കുന്ന രാത്രി മീറ്റിംഗുകളിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, പ്രിൻസ് തോമസ്, ഫിലിപ്പ് പി തോമസ്, സാം ജോർജ്, വിൽസൺ ജോസഫ്, എബ്രഹാം ജോർജ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, സൂസൻ തോമസ്, അനീഷ് ഏലപ്പാറ, ഫെയ്ത് ബ്ലെസ്സൺ എന്നിവർ പ്രസംഗിക്കും. ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുക്കും.
ആദ്യമായി മലബാറിൽ എത്തുന്ന ലോക പ്രശസ്ത വർഷിപ് ലീഡർ ഷെൽഡൺ ബംഗേര, ഇമ്മാനുവേൽ കെ.ബി, ലോഡ്സൺ ആന്റണി, സുജിത് എം. സുനിൽ, ബിബിൻ ഭക്തവത്സലൻ, ഡാനിയേൽ തോമസ്, ജിബിൻ പൂവക്കാല, ബിജോയ് തമ്പി, ജെയ്സൺ തോമസ് എന്നിവർ സംഗീത ശുശ്രൂഷ നയിക്കും. വ്യത്യസ്തയാർന്ന വിവിധ സെക്ഷനുകൾ ഉൾപെടുന്ന ചതുർദിന ക്യാമ്പിൽ യുവജനങ്ങൾക്കായി ഒരുക്കുന്ന പ്രത്യേക സെക്ഷനുകൾക്ക് പുറമെ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന കിഡ്സ് സെക്ഷനുകളും ഉണ്ടായിരിക്കും. ജെ- ടീം ഡൈനാമിക് ഗ്രൂപ്പ് ആക്ടിവിറ്റീസിന് നേതൃത്വം നൽകും.
പ്രസിഡണ്ട് ഇവാ. ഷിബിൻ സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.
പാസ്റ്റർമാരായ കെ. സി. ഉമ്മൻ, തോമസ് ചാക്കോ, ബാബു എബ്രഹാം, ജെയിംസ് അലക്സാണ്ടർ, സന്തോഷ് മാത്യു, എം. ജെ. ഡൊമിനിക്, എം. എം. മാത്യു, സാംകുട്ടി കെ. എം., ജെയിംസ് വർഗീസ്, ജോയ് ഗീവർഗീസ് എന്നിവർ ക്യാമ്പ് രക്ഷാധികാരിയകളായി പ്രവർത്തിക്കും.
ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പാസ്റ്റർമാരായ തോമസ് തോമസ്, അലക്സ് പാപ്പച്ചൻ (ജനറൽ കൺവീനർമാർ), പാസ്റ്റർമാരായ ടി. വി. ജോയ്, ഷാജി മാങ്കൂട്ടം (ജനറൽ ജോ. കൺവീനർമാർ), സജി മത്തായി കാതേട്ട് (ജനറൽ കോഓർഡിനേറ്റർ), സുജാസ് റോയ് ചീരൻ, പാസ്റ്റർമാരായ ജെയിംസ് വർഗീസ്, റോജേഷ് ജോർജ്, സുനിൽ ബാബു, സന്തോഷ് മെയ്തെലിൽ, ജോബി സി.ജെ. (ജനറൽ ജോ. കോർഡിനേറ്റേഴ്സ്), ഇവാ. റോബിൻ പി.എസ്. (പ്രോഗ്രാം കോഓർഡിനേറ്റർ), തോമസ് ജേക്കബ് കണ്ണൂർ, വി.സി മാത്യു (ഫിനാൻസ്) പാസ്റ്റർമാരായ ടി.എസ്. ജോസഫ്, ലാലു ചാക്കോ, ഡി. മാത്യു, പി.വി. സന്തോഷ്, എ. രാധാകൃഷ്ണൻ, പി. എം. ചാക്കോ ബിനു ബാബു നിലമ്പൂർ, ഷിനോജ് തോമസ്,എം.എം ജോർജ്,ഐ. കുഞ്ഞപ്പൻ, പാസ്റ്റർ എസ്. ജോർജ് അന്നമ്മ ജോർജ് (പ്രയർ), ബിനോയ് കുര്യൻ, പാസ്റ്റർ ബിനീഷ് പി. വി. (റിസപ്ഷൻ & ഹോസ്പിറ്റാലിറ്റി), പാസ്റ്റർ സജി കെ, സോജൻ വർഗീസ്, ജെസ്സി മാത്യു (ഫുഡ്), പാസ്റ്റർ എം. ജെ. മാത്യു, ഇവാ. സ്റ്റീഫൻ എം. ആർ., മേഴ്സി മാത്യു, ജാൻസി റോജേഷ് (അക്കമഡേഷൻ), ഗ്രേസ് സന്ദീപ് (ലേഡീസ് കോഓർഡിനേറ്റർ), റെനി അലക്സ്, ഷിന്റോ തോമസ്, പാസ്റ്റർ ജോജി മാത്യു, ബാബു ഡാനിയേൽ, റിറ്റു ജിജോ, എവൻലി ബിനോയ്, ജാൻവി ലെജു, എമിലിന് ലെജു (രജിസ്ട്രേഷൻ), ബിജു വി. ജെ, സണ്ണി വി. പി., പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ, പാസ്റ്റർ ടി. പി. ഏലിയാസ്, പ്രൈസ് തോമസ്, ബെന്നി (വിജിലൻസ്), പാസ്റ്റർ ഇ. പി. മാത്യു, ലിഷ കാതേട്ട്, അക്സ ജോസ് (മ്യൂസിക്), വിവിൻ മാത്യു, അക്സ അഗസ്റ്റിൻ (കൗസിലിംഗ്), നീരജ് മാത്യു, ശരത് ചന്ദ്രൻ, ജോബിൻ ലാലു, സജീഷ് കെ.ഡി, ബിബിൻ കെ സാം, ജെസ്വിൻ ജോസഫ്, (മീഡിയ & പബ്ലിസിറ്റി), പാസ്റ്റർ അലക്സ് പാപ്പച്ചൻ, പാസ്റ്റർ എ.ജെ. സാമുവേൽ, പാസ്റ്റർ ലിനീഷ് എബ്രഹാം, ബിബിൻ കെ. സാം, പാസ്റ്റർ മാത്യു പി.എ (സുവിശേഷ റാലി), കെ.എം. മാത്യു (ലൈറ്റ് & സൗണ്ട്), പ്രൈസ് തോമസ്, ബ്രാഡ്ലി അലക്സ്, ജസ്റ്റിൻ ജോൺ, വിവിൻ മാത്യു, പാസ്റ്റർ ഷിജു പി.സി, ജോയൽ ലാലു, ജിതിൻ കെ, ജോബിൽ മാത്യു, ജോമിറ്റിൻ ജോർജ്, ബിനോഷ് എം.ജെ, ജോസ് ഇ.വി (ലോക്കൽ ക്രമീകരണം) തുടങ്ങിയവർ വിവിധ കമ്മിറ്റി ഭാരവാഹികളായി പ്രവർത്തിക്കുന്നു
പി.വൈ.പി.എ. 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 ന് വയനാട്ടിൽ ആരംഭിക്കും
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.