തച്ചമ്പാറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെന്റർ സെമിനാറും കൺവൻഷനും ജനു. 19-21 വരെ തച്ചമ്പാറ എടായ്ക്കൽ അറഫാ ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോർജ് മാത്യു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാസ്റ്റർ റോയി ചെറിയാൻ (SFC പാലക്കാട് റീജിയൻ ശുശ്രുഷകൻ), പാസ്റ്റർ ചെയ്സ് ജോസഫ്, വർഗീസ് ജോഷുവ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ശാരോൻ വോയ്സ് & ഡാനിയേൽ നീലഗിരി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ജനുവരി 21 ന് രാവിലെ സംയുക്ത ആരാധനയും രാത്രിയിൽ സുവിശേഷ യോഗത്തോടും കൂടി കൺവൻഷൻ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോർജ് മാത്യു (+91 95393 04669), പാ. സി. എം. സാബു (+91 99616 87060), പാ. പി. വി. വത്സലൻ (+91 90375 82633)
Post Views: 759