‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (150)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
10:17 വിശ്വാസം കേള്വിയാലും സുവിശേഷ സന്ദേശത്തിന്റെ കേൾവി. ക്രിസ്തുവിന്റെ വചനത്താലും ക്രിസ്തുവിന്റെ സുവിശേഷ വചനം, സത്യപ്രസംഗം ക്രിസ്തുവിന്റെ പ്രസംഗമാണെങ്കിൽ, സത്യകേൾവി ക്രിസ്തുവിന്റെ ശബ്ദത്തിന്റെ കേൾവിയാണ്. അപ്പോസ്തോലപ്രവർത്തികൾ ‘യേശു ചെയ്തും ഉപദേശിച്ചും തുടങ്ങിയതിന്റെ തുടർച്ചയായിരുന്നു. (അപ്പൊ. 1:1). ക്രിസ്തുവിന്റെ സത്യവചനത്തിന്റെ കേൾവി ആദിമ ശിഷ്യന്മാർക്ക് മാത്രമുള്ള പദവിയല്ലായിരുന്നു. തെറ്റിക്കൂടാത്ത എഴുതപ്പെട്ട വചനത്തിൽ കൂടെ ഇന്നും നാമത് കേൾക്കുന്നു.
1) വിശ്വാസത്തിന്റെ അടിസ്ഥാനം – വചനം – റോമ : 10
2) വിശ്വാസത്തിന്റെ വിഷയം – ദൈവം – അപ്പൊ : 27
3) വിശ്വാസത്തിന്റെ രഹസ്യം – ദൈവപുത്രനിലുള്ള വിശ്വാസം – ഗലാ : 2
4) വിശ്വാസത്തിന്റെ പരിശോധന – 1 പത്രോസ് : 1:7
5) വിശ്വാസത്തിന്റെ പ്രാർത്ഥന – യാക്കോ : 5:15
6) വിശ്വാസത്തിന്റെ വിജയം – 1 യോഹ : 5:4
10:18 അവർ കേട്ടില്ലയോ.
അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്ന ഒരു ചോദ്യം. (1 കോരി :9:5) അവരുടെ നാദം ഇവിടെയും 1 കോരി :14:7 ലും മാത്രം (പുതിയ നിയമത്തിൽ) കാണുന്നു. സംഗീത ഉപകരണത്തിൽ നിന്നും പുറപ്പെടുന്ന നാദം എന്നാണ് മൂലപദത്തിന്റെ അർത്ഥം. ഇവിടെ സങ്കീ: 19:4 ഉദ്ധരിക്കുന്നു ഭൂതലത്തിന്റെ അറ്റം ഭൂതലം. വാസയോഗ്യമായ ഭൂമി. (ലുക്കോ : 2:1). വ്യത്യാസം കൂടാതെ സുവിശേഷം എല്ലാവരോടും ഘോഷിക്കപ്പെടുന്നത് കൊണ്ട്, അവിശ്വാസത്തിൽ തുടരുന്നതിലുള്ള ഒഴികഴിവായി, അവർ അറിഞ്ഞില്ല എന്ന് പറയുവാൻ സാധ്യമല്ല. സൃഷ്ടാവിനെക്കുറിച്ച് സൃഷ്ടിയുടെ പൊതുവായ സാക്ഷ്യം, സുവിശേഷത്തിന്റെ സാർവ്വ ലൗകികതയുടെ മുൻനിഴലായിരുന്നു എന്ന് പൗലോസ് തെളിയിക്കുന്നു. (1:19,20).
10:19 എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ (10:13) യിസ്രായേൽ അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയല്ല. അവർ എന്തറിഞ്ഞില്ല ? ജാതികളുടെ മാനസാന്തരത്തെപ്പറ്റി മോശയും യെശ്ശയാവും മുൻകൂട്ടി പറഞ്ഞിരുന്നു. ഒന്നാമത് കാലക്രമമനുസരിച്ച് ഒന്നാമത് മോശ പറയുന്നു, എരിവ് വരുത്തും (റോമാ : 11:1, 1 കോരി :10:22). പുതിയനിയമത്തിൽ പൗലോസ് മാത്രം ഈ ശൈലി ഉപയോഗിച്ചിരിക്കുന്നു. ഇവിടെ ആവ : 32:21 ഉദ്ധരിച്ചിരിക്കുന്നു. ജനമല്ലാത്തവർ പുറജാതികൾ. ജനം എന്നതിന് 1 പത്രോസ് : 2:9 നോക്കുക.