April 4, 2024

‘സങ്കീർത്തന ധ്യാനം’ – 103

‘സങ്കീർത്തന ധ്യാനം’ – 103 പാ. കെ. സി. തോമസ് എന്റെ പരമാനന്ദമായ ദൈവം, സങ്കീ : 43:4 കോരഹ് പുത്രന്മാർ മാനുഷികമായി വളരെ ദുഃഖത്തിലും നിന്ദയിലും കൂടെ കടന്ന് പോകേണ്ടി വന്നവരാണ്. തങ്ങളുടെ പിതാവായ കോരഹിന്റെ നേതൃത്വത്തിൽ മോശയ്ക്കും അഹരോനും എതിരായി പോരാടിയതിനാൽ കോരഹിനെയും അവനോട് കൂടെയുണ്ടായിരുന്നവരെയും ഭൂമി വായ് പിളർന്ന് വിഴുങ്ങി കളഞ്ഞു. തങ്ങളുടെ പിതാവിന്റെ കൂട്ട്കെട്ടിനോട് ചേർന്ന് നിൽക്കാത്തതിനാൽ കോരഹ് പുത്രന്മാർ പീഡിപ്പിക്കപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. പലരും അവരെ കുറ്റപ്പെടുത്തി കാണും. കോരഹിനും കുടുംബത്തിനും നേരിട്ട ദുരന്തത്തിൽ […]

‘സങ്കീർത്തന ധ്യാനം’ – 103 Read More »

വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളത്ത്

മനക്കക്കടവ് : വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെന്ററിൽ നടക്കും. 20 ൽ പരം സഹോദരിമാർ ദൈവവചനം ശുശ്രുഷിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഈപ്പൻ ചെറിയാൻ, ബി. മോനച്ചൻ, അനിൽ കൊടിത്തോട്ടം, സാം ടി. വർഗീസ്, ജോബി വർഗീസ്, ഡോ. ബിനുമോൻ പി. കെ. എന്നിവർ ബൈബിൾ ക്ലാസുകൾക്കും കൗൺസിലിംഗിനും നേതൃത്വം നൽകും.  എറണാകുളം ഹോളി ബീറ്റ്‌സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 90481 84291    

വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളത്ത് Read More »

പത്തനാപുരം കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് ആരംഭിക്കും

പത്തനാപുരം : കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ‘Revival 2024’ ഏപ്രിൽ 21 – മെയ് 12 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വൈ. തോമസ് ഉത്‌ഘാടനം ചെയ്യുന്ന യോഗങ്ങളിൽ ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ അനീഷ് കെ. ഉമ്മൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.    കൂടുതൽ വിവരങ്ങൾക്ക് : +91 95443 07270, +91 94975 42024

പത്തനാപുരം കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് ആരംഭിക്കും Read More »

ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം

വെണ്മണി : ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ ഷാജി യോഹന്നാൻ, അനീഷ് കാവാലം, തോമസ് എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഗ്ലോറിയസ് ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  

ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം Read More »

എ. ജി. പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 – 21 വരെ

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൺവെൻഷൻ പാലോട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഏപ്രിൽ 18 വ്യാഴം മുതൽ 21 ഞായർ വരെ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ റവ. റ്റി. ജെ. സാമുവേൽ (AG ഡിസ്ട്രിക്ട് സൂപ്രണ്ട്), റവ. കെ. ജെ. മാത്യു (SIAG സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (AG ഡിസ്ട്രിക്ട് സെക്രട്ടറി), റവ. സാബു കുമാർ (സെക്ഷൻ പ്രസ്ബിറ്റർ) എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷയ്ക്ക് സെക്ഷൻ ക്വയർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :

എ. ജി. പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 – 21 വരെ Read More »

error: Content is protected !!