ഷാർജ : ഐപിസി വർഷിപ് സെന്റർ, ഷാർജ സഭാഗവും സാഹസികനുമായ ജേക്കബ് തങ്കച്ചന്റെയും ജെസ്സിയുടെയും ഏക മകൻ ദുബൈ ജെംസ് മോഡേൺ അകാദമിയിലെ 12ാം ക്ലാസ് വിദ്യാർഥിയായ ജോൺ ജേക്കബ് അടക്കമുള്ള ഒമ്പതംഗ വിദ്യാർഥി സംഘമാണ് സമുദ്ര നിരപ്പിൽ നിന്ന് 17,598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് അതിസാഹസിക യാത്ര നടത്തി തിരിച്ചെത്തിയത്. സംഘത്തിലെ ഏക മലയാളിയും ജോൺ ജേക്കബായിരുന്നു. കൂടെ സർവ പിന്തുണയും സുരക്ഷയുമൊരുക്കി രണ്ട് അധ്യാപകരും ഒരു എക്സ്പെഡീഷൻ ലീഡറും ഒപ്പമുണ്ടായിരുന്നു. മാർച്ച് 10ന് ആരംഭിച്ച യാത്ര പൂർത്തീകരിക്കാൻ 15 ദിവസമെടുത്തു.
ജെംസ് മോഡേൺ അകാദമിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു യാത്ര. വിജയകരമായി പൂർത്തിയാക്കിയതും. ഡ്യൂക്ക് ഓഫ് എഡിംബർഗ് അവാർഡ് വിദ്യാർഥികൾക്ക് നേടിക്കൊടുക്കുകയെന്നതായിരുന്നു സ്കൂളിന്റെ ലക്ഷ്യം. ഇതിന്റെ ഗോൾഡ് ലെവൽ ജോൺ നേടിയെടുത്തു.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ