ഡെർബി : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യസംഘടനയായ യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 ന് യു.കെ. യിലെ നോർത്താംപ്ടണിൽ നടക്കും. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഇ.എം.പി.സി. (യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി) ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്ക് രൂപം നൽകിയിട്ടുണ്ട്.
ഇതിൻ്റെ പുതിയ ഐക്യസംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യ പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ശനിയാഴ്ച (10.30am -1pm) ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ വെച്ച് നടക്കും.
(വിലാസം : Derby Pentecostal Church,
Breach Road, Heaner,
DE 75 7HQ U.K)
കൂടുതൽ വിവരങ്ങൾക്ക് : +44 7878 104772, 07940444507, 07916571478, 07411539877, 07812165330