കണ്ണൂർ :: ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ 2024 മെയ് 22 ബൂധനാഴ്ച രാവിലെ 10മണി മുതൽ പുതിയങ്ങാടി എ ജി സഭാഹളിൽ വെച്ച് ഇരിട്ടി താലൂക്കിലെ ദൈവ ദാസൻമാരുടെയും കുടുംബത്തിന്റെയും സംഗമം നടക്കും. ഈ സമ്മേളനത്തിൽ 2023-2024 വർഷത്തിൽ പത്താം ക്ലാസ്സിലും, പന്ത്രണ്ടാം ക്ലാസ്സിലും വിജയികളായ ദൈവദാസൻമാരുടെ മക്കളെ ആദരിക്കുകയും, താലൂക്കിലെ പാസ്റ്റർമാരുടെ മകൾക്ക് വിദ്യാഭ്യാസ സഹായ വിതരണവും നടക്കും. ഈ യോഗത്തിൽ പാസ്റ്റർ ജോയ് എബ്രഹാം നിലമ്പൂർ മുഖ്യസന്ദേശം നൽകും. താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ പ്രസിഡണ്ട് പാസ്റ്റർ കെ വി മാത്യുവും, സെക്രട്ടറി പാസ്റ്റർ ഷാജി ജോർജും, ട്രഷറർ പാസ്റ്റർ പി സി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും..
(വാർത്ത പാസ്റ്റർ ജോമോൻ ജോസഫ് കണ്ണൂർ)
Post Views: 858