May 26, 2024

തോന്നിയാമല പരുവപ്ലാക്കൽ  മാമ്മൻ ജോൺസൺ (61) വൈദ്യുതാഘാതമേറ്റ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തോന്ന്യാമല : പത്തനംതിട്ട തോന്നിയാമല പരുവപ്ലാക്കൽ  മാമ്മൻ ജോൺസൺ (ജോൺസൻ പി. എം. – 61) വൈദ്യുതാഘാതമേറ്റ് മെയ്‌ 26 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് തോന്ന്യാമല സഭാoഗവും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റ്‌ മുൻ സഭാ അംഗവുമായിരുന്നു പരേതൻ.  മഴയത്ത് കിണറ്റിലെ പമ്പ് ഓൺ ചെയ്യുന്നതിനിടെ കനത്ത വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.  ലിസി ജോൺസനാണ് ഭാര്യ. മക്കൾ : ലിജോ, ജൂയാന  സംസ്കാരം പിന്നീട്.

തോന്നിയാമല പരുവപ്ലാക്കൽ  മാമ്മൻ ജോൺസൺ (61) വൈദ്യുതാഘാതമേറ്റ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു Read More »

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘കരുണയിൻ കരം’ (പൊതിച്ചോർ വിതരണം – ‘മന്ന’) തിരുവനന്തപുരത്ത് നടന്നു 

തിരുവനന്തപുരം : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി വിശക്കുന്നവർക്ക് ആഹാരം (പൊതിച്ചോർ വിതരണം : “മന്ന”) പ്രോഗ്രാം നടത്തി. മെയ്‌ 25 ന് തിരുവനന്തപുരം മെഡിക്കൽ  കോളേജ്, RCC എന്നിവിടങ്ങളിൽ  നിർധനരും അശരണരുമായ 500 ല്‍ അധികം പേർക്ക് പൊതിച്ചോർ വിതരണം ചെയ്തു. C.E.M ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സാം റ്റി. മുഖത്തല പ്രാർത്ഥിച്ച്  ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്,

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘കരുണയിൻ കരം’ (പൊതിച്ചോർ വിതരണം – ‘മന്ന’) തിരുവനന്തപുരത്ത് നടന്നു  Read More »

കൊറ്റമ്പപള്ളി കൊച്ചയത്ത് ഉമ്മൻ ജോസഫ് (71) നിത്യതയിൽ 

കൊറ്റമ്പപള്ളി (ഓച്ചിറ) : കൊച്ചയത്ത് വീട്ടിൽ, കൊറ്റംപള്ളി എബനേസർ എ ജി സഭാംഗമായ ഉമ്മൻ ജോസഫ് (71) നിര്യാതനായി. ഭാര്യ ലിസി (റൂഹമ്മ) റിട്ടയേഡ് ഹെഡ്മിസ്ട്രസ് സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ തഴവ. മക്കൾ : ആൻസി വർഗീസ് (ഒക്കലഹോമ), അക്സ സാം (കൊട്ടാരക്കര).  സംസ്കാരം മെയ് 31 ന് രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് കൊറ്റമ്പള്ളി എബനേസർ എ. ജി. സെമിത്തേരിയിൽ.

കൊറ്റമ്പപള്ളി കൊച്ചയത്ത് ഉമ്മൻ ജോസഫ് (71) നിത്യതയിൽ  Read More »

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പഠനോപകരണ, ചികിത്സാ സഹായ വിതരണം നടന്നു

പാമ്പാടി : ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ 250 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ക്യാൻസർ, ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാസഹായവും നടന്നു. പാമ്പാടി ലയൺസ് ക്ലബ്ബിൽ വച്ച് മെയ് 25 ന് നടന്ന സമ്മേളനത്തിൽ പാമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ: അംഗതൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാലി റോയ് ചികിത്സാസഹായ വിതരണം നടത്തി. പാമ്പാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പഠനോപകരണ, ചികിത്സാ സഹായ വിതരണം നടന്നു Read More »

error: Content is protected !!