പായിപ്പാട് : ഐപിസി സീനിയർ ശുശ്രുഷകൻ പായിപ്പാട്ട് മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രുഷകനായി സേവനമനുഷ്ഠിച്ച് വരികെ പ്രായാധികം കാരണം വിശ്രമജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഐപിസി കേരള മുൻ വൈസ് പ്രസിഡന്റ്, തിരുവല്ല, റാന്നി, ആലപ്പുഴ, ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രുഷകനുമായിരുന്നു പാസ്റ്റർ എം. വി. വർഗീസ്. വിദേശത്ത് ആദ്യമായി സഭാശുശ്രുഷയ്ക്ക് വേണ്ടി ഐപിസിയിൽ നിന്നും നിയമിച്ച വ്യക്തിയായിരുന്നു പാസ്റ്റർ വർഗീസ്.
പരേതയായ കുഞ്ഞമ്മ വർഗീസാണ് ഭാര്യ. മക്കൾ : പാസ്റ്റർ ജോർജ് മേക്കാട്ട് (ഐപിസി യു. പി. സ്റ്റേറ്റ് മുൻ പ്രസിഡന്റ്), എം. വി. ഫിലിപ്പ് (ഐപിസി ജനറൽ കൗൺസിൽ മെമ്പർ), ആനി ജോൺസൺ, ജെസ്സി എബ്രഹാം.
ജൂൺ 1 ന് രാവിലെ 7 മണിക്ക് സ്വഭവനത്തിൽ ശുശ്രുഷകൾ ആരംഭിക്കും. ഐപിസി വീയപുരം സഭാസെമിത്തേരിക്ക് സമീപമുള്ള ആനാരി ഓർത്തഡോൿസ് പള്ളി ഓഡിറ്റോറിയത്തിൽ 8:30 യ്ക്ക് പൊതുദർശനത്തിന് ശേഷം വൈകിട്ട് 3 മണിക്ക് ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കാരം നടത്തപ്പെടും.