ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെയും ചാരിറ്റി ഡിപ്പാർട്ടുമെൻ്റിൻ്റെയും ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിൻ്റെ മക്കളിൽ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ജൂൺ 11 ചൊവ്വാ രാവിലെ 9:30 മുതൽ ചിങ്ങവനം ബെഥേസ്ദാ ഓഡിറ്റോറിയത്തിൽ നടക്കും. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കുരുവിള റ്റി. എം. ൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗിൽ ജനൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി സന്ദേശം നല്കും. ചാരിറ്റി ഡിപ്പാർട്ടുമെൻ്റെ് ചെയർമാൻ പാസ്റ്റർ പ്രിൻസ് തോമസ് ആമുഖ പ്രസംഗം നടത്തും. പത്താം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് 10,000 രൂപയും, പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് 25,000 രൂപയുമാണ് സ്കോളർഷിപ്പ് നല്കുന്നത്.
Post Views: 503