കുമ്പനാട് : പിവൈപിഎ സ്ഥാപക ദിനമായ ഓഗസ്റ്റ് 30 ന് രാവിലെ കേരള സ്റ്റേറ്റ് പിവൈപിഎയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയുടെ ഒൻപതാമത് ഭവനത്തിന്റെ തറക്കല്ലിടൽ മാരാമണ്ണിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ദാനമായി നൽകിയ ഭൂമിയിൽ ഐപിസി യുകെ – അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ബേബി സ്പോൺസർ ചെയ്യുന്ന ഭവനത്തിന്റെ തറക്കല്ലിടൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് നിർവഹിക്കും.
അന്നേ ദിവസം വൈകുന്നേരം സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ പിവൈപിഎ ‘ഇന്നലെ ഇന്ന് നാളെ’ ടോക്ക് ഷോ വെണ്ണികുളം പവർവിഷൻ സ്റ്റുഡിയോ കോംപ്ലക്സിൽ നടക്കും. ചർച്ചയിൽ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, മുൻ എംഎൽഎ രാജു എബ്രഹാം, ഡോ. വിനിൽ പോൾ, റിക്സൺ ഇടത്തിൽ എന്നിവർ പങ്കെടുക്കും.
ഓഗസ്റ്റ് 30തിന് വയനാട് ദുരിതബാധിത മേഖലയിൽ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയബാധിതർക്കും ഭക്ഷണ സാധനങ്ങളുടെ വിതരണവുമാണ് പിവൈപിഎയുടെ നേതൃത്വത്തിൽ ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു ജോർജ് അമുൽ പ്രൊഡക്‌ട്സുമായി ചേർന്ന് സ്പോൺസർ ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിതരണം വയനാട് മേഖല പിവൈപിഎ പ്രവർത്തകരുടെ നേതൃത്വത്തിൽ വിതരണം ചെയ്യും.
ഓഗസ്റ്റ് 31ന് മേഖല പിവൈപിഎകളുമായി സഹകരിച്ചു കേരളത്തിലുടനീളം പിവൈപിഎ പ്രവർത്തകർ ആശുപത്രികളിൽ സൗജന്യ രക്തദാനം ക്യാമ്പുകളും, അതിനോടൊപ്പം കേരളത്തിലെ വിവിധ ആശുപത്രികളിൽ മേഖല പിവൈപിഎകളുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണവും നടക്കും.
പിവൈപിഎ സ്റ്റേറ്റ് എക്സിക്യൂട്ടീവ് പരിപാടികൾക്ക് നേതൃത്വം നൽകും