കൊച്ചി : കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിൽ നടന്ന യഹോവസാക്ഷി സമ്മേളനത്തിലെ സ്ഫോടനത്തിന് ഒരാണ്ട്. 2023 ഒക്ടോബർ 29, ഞാറാഴ്ച രാവിലെ 10 മണിക്കായിരുന്നു എട്ട് പേരുടെ ജീവനെടുത്ത ഉഗ്ര ബോംബ് സ്ഫോടനം. ഇന്ത്യൻ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ക്രൂരകൃത്യത്തിന്റെ ആദ്യ മണിക്കൂറുകളിൽ കേരളത്തിന്റെ മതേതര മനസ്സിനെതിരെ പല ചോദ്യങ്ങളും ഉയർന്നു. എന്നാൽ ഉച്ചയോടെ ഡൊമിനിക് മാർട്ടിന്റെ കുറ്റസമ്മത വീഡിയോ പുറത്ത് വന്നു. കൊടകര പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി. ബോംബ് ഉണ്ടാക്കിയ വിധം, പെട്രോൾ ബില്ലുകൾ, പടക്കം വാങ്ങിയ കട എല്ലാം പ്രതി ഡൊമിനിക് തന്നെ പൊലീസിന് കാണിച്ചു കൊടുത്തു. മാര്ട്ടിന് പിന്നിൽ മറ്റാരുമില്ലെന്ന് പോലീസ് തീർപ്പിലെത്തി. 284 സാക്ഷികളും 150 രേഖകളും ഉൾപ്പെടുത്തി 3500 പേജുള്ള കുറ്റപത്രമാണ് ഏപ്രിലിൽ പോലീസ് സമർപ്പിച്ചത്. കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം നടത്തി. ഡൊമിനിക് മാർട്ടിനെതിരെയുള്ള UAPA വകുപ്പ് സർക്കാർ മരവിപ്പിച്ചു.
ഒരു പകൽ മുഴുവന്റെ ആകാംക്ഷയുടെ ഒടുവിൽ രാത്രിയോടെ ചിത്രം തെളിഞ്ഞു. ഭീകരവാദ ആക്രമണം അല്ലെന്ന് പോലീസ് ഉറപ്പിച്ചു. ഒരാണ്ടിന് ഇപ്പുറം ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങൾ ബാക്കിയാക്കി എട്ട് കുടുംബങ്ങളുടെ സങ്കടജീവിതം ബാക്കി. എന്തിനായിരുന്നു ഈ നരനായാട്ട് ? ക്രൂരകൃത്യം നടത്തിയ പ്രതിക്കുള്ള ശിക്ഷ എന്ത് ?
യഹോവസാക്ഷി കൊച്ചി സമ്മേളനത്തിലെ സ്ഫോടനത്തിന് ഒരാണ്ട് : എന്തിനായിരുന്നു ഈ നരനായാട്ട് ? പ്രതിക്കുള്ള ശിക്ഷ എന്ത് ?
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.
ഇന്നത്തെ ദൂത്
ചിന്താ വാർത്ത
UPCOMING EVENTS
-
Thu04Jan2024Sun07Jan2024
-
Mon22Jan2024Sun28Jan2024
-
Sun18Feb2024
-
Thu04Apr2024Sun07Apr2024
-
Fri05Apr2024Sun07Apr2024
-
Tue09Apr2024Wed10Apr2024
-
Wed10Apr2024
-
Fri12Apr2024Sun14Apr2024
-
Tue30Apr2024Thu02May2024
-
Thu09May2024Sat11May2024