Nethru Varthakal

ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു

കുവൈറ്റ് : ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു. തോപ്പുംപടി, മാമല, ആലപ്പുഴ ടൗൺ, ഇടപ്പള്ളി ഏ. ജി. സഭകളിൽ മുൻപ് ശുശ്രുഷകനായിരുന്നു. ഭാര്യ ഷൈല ദാനിയേൽ, മക്കൾ : എൽജിവ, എൽവിൻ   ഫോൺ : +965 9745 9502

ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു Read More »

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു

അബുദാബി : അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന് കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു. വയനാട്, പുൽപള്ളി സ്വദേശിയായ പാസ്റ്റർ സിജു സ്കറിയ, എ ജി മലബാർ ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ്‌, സെക്ഷൻ പ്രസ്ബിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് അംഗമായും പ്രവർത്തിച്ചു വരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു Read More »

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയ്ക്ക് പുതിയ ഭരണസമിതി

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (IPC) യുടെ 2023 – 2027 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. പാ. ഡോ. ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാ. ഡോ. ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാ. തോമസ് ജോർജ്,, വർക്കി എബ്രഹാം കാച്ചാണത്ത് (ഇരുവരും ജോയിന്റ് സെക്രട്ടറിമാർ), ജോൺ ജോസഫ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. പാ. ഡോ. ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്)

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയ്ക്ക് പുതിയ ഭരണസമിതി Read More »

എ. ജി. കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്: സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യ ബാച്ച് പുറത്തിറങ്ങി

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ്  മലയാളം ഡിസ്ട്രിക്ട്  കൗൺസിലിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സ്കിൽസ്’ എന്ന കോഴ്സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് അഞ്ച് ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തത്. പഠനം വിജയകരമായി പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. ഐസക്ക് വി. മാത്യു, ഡോ. ജെയിംസ് ജോർജ് വെണ്മണി, ഡോ. സന്തോഷ് ജോൺ, റവ. സാം പി. മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

എ. ജി. കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്: സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യ ബാച്ച് പുറത്തിറങ്ങി Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു

കൊല്ലം : ന്യൂ ഇന്ത്യ ദൈവ സഭ കൊല്ലം സെന്റർ, സണ്ടേസ്ക്കൂൾ, വൈ പി സി എ യുടെ സംയുക്താഭിമുഖ്യത്തിൽ നൂറ്റിനാൽപ്പതിലധികം കുട്ടികൾക്കുള്ള പഠനോപകരണം വിതരണം കൊല്ലത്തും, മയ്യനാടും വച്ച് നടത്തി. വൈ പി സി എ സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, സൺഡേ സ്കൂൾ ഡയറക്ടർ ഫിന്നി കുരുവിള, മയ്യനാട് പഞ്ചായത്തംഗം ഷൈലജ, കൊല്ലം കോർപ്പറേഷൻ കൗൺസിലർ അഡ്വക്കറ്റ് കൃപാ വിനോദ് തുടങ്ങിയവർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർമാരായ ബെൻസ് തോമസ്, സെബാസ്റ്റൻ കെ. എം., ഫെർഡിനെന്റ് പാൻ ക്രാസ്, സണ്ടേസ്ക്കൂൾ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു Read More »

പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകൻ

കുവൈറ്റ് : പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകനായി ചുമതലയേൽക്കും. തിരുവല്ല ഇരവിപേരൂർ സ്വദേശിയായ പാസ്റ്റർ റെജിമോൻ, ഐപിസി എബനേസർ ദുബായ്, ഐപിസി എലീം കുമ്പനാട്, ഐപിസി എബനേസർ ആറാട്ടുപുഴ, ഐപിസി ഹെബ്രോൻ വള്ളംകുളം സഭകളിൽ ശുശ്രുഷകനായി സേവമനുഷ്ടിച്ചിട്ടുണ്ട്. ഹണി ജേക്കബാണ് ഭാര്യ. മക്കൾ : സാം, ഡാനി, ഹന്നാ മൊബൈൽ # +965 6642 0559

പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകൻ Read More »

ഓർഗനൈസഷൻ പെന്തെക്കോസ്റ്റൽ അസംബ്‌ളി ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സർവീസസ് സൊസൈറ്റി (OPA – CESS) ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പാ. ലിജോ കുഞ്ഞുമോൻ ചുമതലയേൽക്കും

വെട്ടിയാർ : മസ്‌ക്കറ്റ് ആസ്ഥാനമായുള്ള ഒമാൻ പെന്തെക്കോസ്തൽ അസംബ്ലിയുടെ പ്രവർത്തന വിശാലതയ്ക്ക് 2012 ൽ ആരംഭിച്ച ഓർഗനൈസഷൻ പെന്തെക്കോസ്റ്റൽ അസംബ്‌ളി ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സർവീസസ് സൊസൈറ്റിയുടെ (OPA – CESS) ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പാ. ലിജോ കുഞ്ഞുമോൻ ചുമതലയേൽക്കും.മിഷൻ, ചാരിറ്റി, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതമാണ് OPA – CESS. അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശപ്രകാരം പാ. ലിജോ കുഞ്ഞുമോൻ മെയ് 6 ന് ചുമതലയേൽക്കും. കഴിഞ്ഞ അഞ്ച് വർഷം ഏ.

ഓർഗനൈസഷൻ പെന്തെക്കോസ്റ്റൽ അസംബ്‌ളി ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സർവീസസ് സൊസൈറ്റി (OPA – CESS) ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പാ. ലിജോ കുഞ്ഞുമോൻ ചുമതലയേൽക്കും Read More »

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് പ്ലാറ്റിനം ജൂബിലി നിറവിൽ

മേപ്രാൽ: ആദ്യ നൂറ്റാണ്ടിലെ പെന്തക്കോസ്ത് അനുഭവത്തിൻ്റെ ആവർത്തനം പേറിയ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ കേരള സ്റ്റേറ്റിൻ്റെ മേപ്രാൽ സഭ പ്ലാറ്റിനം ജൂബിലി നിറവിൽ. 75 വർഷം പിന്നിടുന്ന സഭാ ജൂബിലി പരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സഭാ മുൻ സ്റ്റേറ്റ് സെക്രട്ടറിയും സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ ജെ. ജോസഫ് നിർവഹിച്ചു. സത്യ സുവിശേഷത്തിൻ്റെ സാക്ഷിയാകാൻ വിളിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭയെന്നും സമൂഹത്തോടുള്ള കടപ്പാട് നിറവേറ്റാനുള്ള ദൗത്യമാണ് സഭയുടേതെന്നും പാസ്റ്റർ ജെ. ജോസഫ് പറഞ്ഞു. സഭാ ശുശ്രൂഷകൻ

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് പ്ലാറ്റിനം ജൂബിലി നിറവിൽ Read More »

എ.ജി. മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് പതിനഞ്ചാമത് വിവാഹസഹായ വിതരണം റാന്നിയിൽ നടന്നു 

റാന്നി :  അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ ഈ വർഷത്തെ പതിനഞ്ചാമത്തെ വിവാഹ സഹായവിതരണം എ.ജി.  റാന്നി ഈസ്റ്റ് സെക്ഷനിലുള്ള ഇടമുറി ചർച്ചിൽ ഏപ്രിൽ 24നു നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് നടന്ന യോഗത്തിൽ ഈ സഭയിലെ അംഗമായ ഒരു കുടുംബത്തിനാണ് സഹായം നൽകിയത്. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ  ജയപ്രകാശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാരിറ്റി കൺവീനർ പാസ്റ്റർ  ബിജി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി സഹായം കൈമാറി.  സെക്ഷൻ സെക്രട്ടറി

എ.ജി. മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് പതിനഞ്ചാമത് വിവാഹസഹായ വിതരണം റാന്നിയിൽ നടന്നു  Read More »

ആലപ്പുഴയിൽ ‘സ്‌മൈൽ പ്രോജക്ടിന്’ തുടക്കമായി 

ആലപ്പുഴ : അർഹരായ കുടുബംങ്ങളുടെ വരുമാന വർദ്ധിത പദ്ധതിയുടെ ഭാഗമായി ജോർജ് മത്തായി സി.പി.എ യുടെ കുടുംബം നടപ്പിലാക്കുന്ന സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) ആലപ്പുഴയിലും ആരംഭിച്ചു.  തിരഞ്ഞെടുത്ത 5 കുടുംബങ്ങൾക്കാണ് ആരംഭഘട്ടത്തിൽ ആടുകളെ നൽകിയത്. വിതരണ ഉത്‌ഘാടനം പദ്ധതി കോർഡിനേറ്റർ സജി മത്തായി കാതേട്ട്  നിർവഹിച്ചു. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ജോസ് ജോൺ കായംകുളം പദ്ധതി വിശദീകരണം നടത്തി. പാസ്റ്റർമാരായ ജോസ് ഏബ്രഹാം പറവൂർ, കിഷോർ കുമാർ , സി.പി. മാത്യു പുലിയൂർ, കെ.സി.ജോർജ്

ആലപ്പുഴയിൽ ‘സ്‌മൈൽ പ്രോജക്ടിന്’ തുടക്കമായി  Read More »

error: Content is protected !!