വെട്ടിയാർ : മസ്ക്കറ്റ് ആസ്ഥാനമായുള്ള ഒമാൻ പെന്തെക്കോസ്തൽ അസംബ്ലിയുടെ പ്രവർത്തന വിശാലതയ്ക്ക് 2012 ൽ ആരംഭിച്ച ഓർഗനൈസഷൻ പെന്തെക്കോസ്റ്റൽ അസംബ്ളി ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സർവീസസ് സൊസൈറ്റിയുടെ (OPA – CESS) ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പാ. ലിജോ കുഞ്ഞുമോൻ ചുമതലയേൽക്കും.മിഷൻ, ചാരിറ്റി, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതമാണ് OPA – CESS. അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശപ്രകാരം പാ. ലിജോ കുഞ്ഞുമോൻ മെയ് 6 ന് ചുമതലയേൽക്കും. കഴിഞ്ഞ അഞ്ച് വർഷം ഏ. ജി. പുനലൂർ സഭാസ്ഥാനത്ത് ജോലി ചെയ്ത് വരവേയാണ് പുതിയ നിയമനം. സഭയുടെ യുവജന പ്രസ്ഥാനമായ C.A. യിലും സഭാ പ്രവർത്തനത്തിലും പാ. ലിജോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post Views: 1,079