Nethru Varthakal

ഐപിസി കുമ്പനാട് മേഖല സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ മേഖല പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസും (തിരുവല്ല) സെക്രട്ടറിയായി പി.പി.ജോണും (കുമ്പനാട്) തിരഞ്ഞെടുക്കപ്പെട്ടു. ബാബു വി.സിയാണ് (കറുകച്ചാല്‍) ട്രഷറര്‍.മറ്റു ഭാരവാഹികള്‍: പാസ്റ്റര്‍ ഏബ്രഹാം പി.ജോണ്‍ – ചങ്ങനാശേരി ഈസ്റ്റ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോസ് വര്‍ഗീസ് – കുമ്പനാട് (ജോയിന്റ് സെക്രട്ടറി).കുമ്പനാട്, തിരുവല്ല, മല്ലപ്പള്ളി, പന്തളം, പുന്നവേലി, കറുകച്ചാല്‍, ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ്, കുമ്പനാട്, ചാലാപ്പള്ളി എന്നീ സെന്ററുകള്‍ ഉള്‍പ്പെട്ടതാണ് കുമ്പനാട് മേഖല.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജി ഐപ്പ് […]

ഐപിസി കുമ്പനാട് മേഖല സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു Read More »

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റായി പാ. കെ. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റിന്റെ 2022 – 2025 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.പാ. കെ. സി. തോമസിനെ പ്രസിഡന്റായും, പാ. ദാനിയേൽ കൊന്നനിൽക്കുന്നതിലിനെ സെക്രട്ടറിയായും പൊതുയോഗം തിരഞ്ഞെടുത്തു. പാ. എബ്രഹാം ജോർജാണ് പുതിയ വൈസ് പ്രസിഡന്റ്. പാ. രാജു ആനിക്കാട്, ജെയിംസ് ജോർജ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. പി. എം. ഫിലിപ്പ് ട്രഷററായി സേവനമനുഷ്ടിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പദവിയിൽ പാ. കെ. സി. തോമസിന് ഇത് മൂന്നാം ഊഴമാണ്. മുൻപ് ഐപിസി കേരള സ്റ്റേറ്റ്

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റായി പാ. കെ. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു Read More »

കുമ്പനാട് സെന്റർ PYPA യുടെ പ്രവർത്തനോദ്ഘാടന സമ്മേളനത്തിന് അനുഗ്രഹീത സമാപ്‌തി

കുമ്പനാട് : കുമ്പനാട് സെന്റർ പി വൈ പി എ യുടെ 2022-2025 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടന സമ്മേളനം സമാപിച്ചു. ചാരിറ്റി പ്രവത്തനങ്ങളുടെ ഉദ്ഘാടനം ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവഹിച്ചു.പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കുമ്പനാട് സെന്റർ അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ റ്റി. ജെ. എബ്രഹാം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും, സെന്റർ സെക്രട്ടറി പാസ്റ്റർ റെജിമോൻ ജേക്കബ് പുതിയ ഭരണസമിതിയെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.പി വൈ പി എ സെന്റർ

കുമ്പനാട് സെന്റർ PYPA യുടെ പ്രവർത്തനോദ്ഘാടന സമ്മേളനത്തിന് അനുഗ്രഹീത സമാപ്‌തി Read More »

എക്സൽ വിബിഎസ്സിന് പുതിയ ഭാരവാഹികൾ

തിരുവല്ല : ഒന്നര പതിറ്റാണ്ടായി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ പ്രധാന ഡിപ്പാർട്മെന്റായ എക്സൽ വിബിഎസിനു 2023 ലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. വിബിഎസ് ഇൻറർനാഷണൽ ഡയറക്ടറായി റിബി കെന്നത്തും (ദുബായ് ) നാഷണൽ ഡയറക്ടറായി പാസ്റ്റർ ഷിനു തോമസ് (കാനഡ) അഡ്മിനിസ്ട്രേറ്ററായി ബെൻസൺ വർഗീസ് തോട്ടഭാഗവും ചുമതലയേറ്റു.പുതിയ വർഷത്തിൽ പത്തിലധികം ഭാഷയിൽ വിബിഎസ്സുകൾ നടത്തുവാനായും വില്ലേജ് വിബിഎസ്സിനായും തയ്യാറെടുപ്പുകൾ നടന്നുവരുന്നു. കഴിഞ്ഞ 15 വർഷമായി പതിനായിരക്കണക്കിനു കുട്ടികളെ നേർവഴിയിൽ നടത്താനായതിൽ ചാരിത്ഥാർത്ഥ്യം ഉണ്ടെന്ന്

എക്സൽ വിബിഎസ്സിന് പുതിയ ഭാരവാഹികൾ Read More »

കിടപ്പാടം ഇല്ലാത്ത ദൈവദാസന്മാർക്ക് കുടുംബസ്വത്ത് ദാനം നല്കി പി. എം. ഫിലിപ്പ്

പത്തനാപുരം : കുടുംബ സ്വത്ത് ആയി ലഭിച്ച ഭൂമി സ്വന്തമായി കിടപ്പാടം ഇല്ലാത്ത ദൈവദാസന്മാർക്ക് വേണ്ടി നൽകി പി. എം ഫിലിപ്പ്. നിലവിൽ ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി എം ഫിലിപ്പിന്റെ പത്തനാപുരം ടൗൺ പരിസരത്തുള്ള തൻ്റെ വസ്തുവിൽ നിന്ന് 30 സെൻ്റ് ഭൂമിയാണ് സ്വന്തമായി കിടപ്പാടം ഇല്ലാത്ത ദൈവദാസൻമാർക്ക് വേണ്ടി നൽകുന്നത്. സൗജന്യമായി ഭൂമി നൽകുന്നതിന്റെ ഭാഗമായി ഐപിസി പത്തനാപുരം സെൻ്ററിൽ വാഴത്തോപ്പ് സഭയിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ പോൾസന് 5 സെൻറ് വസ്തുവിന്റെ രേഖ

കിടപ്പാടം ഇല്ലാത്ത ദൈവദാസന്മാർക്ക് കുടുംബസ്വത്ത് ദാനം നല്കി പി. എം. ഫിലിപ്പ് Read More »

ഐപിസി വർക്കല ഏരിയാക്ക് പുതിയ ഭാരവാഹികൾ

കുറ്റിയാണി: ഐപിസി വർക്കല ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ സഭാ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തില്‍ ഏരിയ പ്രസിഡൻ്റ് പാസ്റ്റര്‍ ഡോ.കെ.ആർ സ്റ്റീഫൻ അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി പാസ്റ്റര്‍ ഡോ.കെ.ആർ സ്റ്റീഫൻ (പ്രസിഡന്റ്‌), ഇവാ സുധാകരൻ എസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റര്‍ എസ് ടൈറ്റസ് (സെക്രട്ടറി), ഇവാ റോയ് എബ്രഹാം (ജോ. സെക്രട്ടറി), ബ്രദർ.ബിജു രാജ് (ജോയിൻ്റ് സെക്രട്ടറി),ഇവാ. അനു.എ (ട്രഷറാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഐപിസി വർക്കല ഏരിയാക്ക് പുതിയ ഭാരവാഹികൾ Read More »

അഞ്ചു വയസ്സിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ആദ്യൻ

കാനഡ: 44 സെക്കൻഡും 68 മില്ലിസെക്കൻഡും കൊണ്ട് 46 അമേരിക്കൻ പ്രസിഡന്റുമാരുടെ പേരുകൾ ഏറ്റവും കുറഞ്ഞ വേഗത്തിൽ പറഞ്ഞ കുട്ടിയായി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗീകാരം നേടി ആദ്യൻ പ്രദീപ് മടെല. അഞ്ചു വയസ് മാത്രം പ്രായമുള്ള ആദ്യൻ കാനഡയിലെ ഹാമിൽട്ടൺ സിറ്റിയിലേ ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിലെ സഭാംഗമാണ്. നിലവിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകത്തിലെ 195 രാജ്യങ്ങളുടെ പതാകകളും തിരിച്ചറിയാൻ കഴിഞ്ഞതിന് ആദ്യനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. അടുത്തതായി ഏറ്റവും

അഞ്ചു വയസ്സിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ആദ്യൻ Read More »

‘നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ്’, പ്രമോദ് നാരായണ്‍ എംഎല്‍എ

തിരുവല്ല : ക്രിസ്തുദര്‍ശനം സാഹോദര്യത്തിന്റേതാണെന്നും സാംസ്‌കാരിക പ്രതലങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുന്നേറ്റമാണ് പെന്തക്കോസ്തിന്റേതെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ഐപിസി സഭ മുന്‍ ജനറല്‍ ട്രഷററുമായ തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു എന്ന ബൈബിള്‍ വചനം പോലെ അനേകര്‍ക്ക് നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ് എന്ന് പ്രമോദ് നാരായണ്‍ പറഞ്ഞു.പിസിഐ നാഷണല്‍ പ്രസിഡന്റ് എന്‍.എം.

‘നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ്’, പ്രമോദ് നാരായണ്‍ എംഎല്‍എ Read More »

‘തോമസ് വടക്കേക്കുറ്റ് പെന്തെക്കോസ്ത് സത്യങ്ങളുടെ കാവലാൾ’ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല : തോമസ് വടക്കേക്കുറ്റ് പെന്തെക്കോസ്തിൻ്റെ പൊതുമുഖവും പെന്തെക്കോസ്തു സത്യങ്ങളുടെ കാവലാളും ആയിരുന്നെന്ന് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.സുവിശേഷ മുന്നേറ്റത്തിനും ആത്മീയ ഉന്നമനത്തിനും വേണ്ടി എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും നിരന്തരം ആഹ്വാനം ചെയ്തു.പെന്തെക്കോസ്തു സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അതിനായി സഭാനേതൃത്വങ്ങളോട് നിരന്തരം സംവാദിക്കുകയും ചെയ്തിരുന്നുവെന്നും ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ വിലയിരുത്തി. സംഘാടകൻ, സഭാ സ്നേഹി എന്നീ നിലകളിൽ അദ്വിതീയ സ്ഥാനം പുലർത്തിയ അദ്ദേഹം സമൂഹത്തിനും പത്രപ്രവർത്തന രംഗത്തും നൽകിയ സുദീർഘമായ സേവനങ്ങളെ

‘തോമസ് വടക്കേക്കുറ്റ് പെന്തെക്കോസ്ത് സത്യങ്ങളുടെ കാവലാൾ’ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ Read More »

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുതിയ ശുശ്രുഷകനായി പാ. ഡോ. ജോർജ്‌കുട്ടി കെ. ബി. ചുമതലയേറ്റു

ഷാർജാ : ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുതിയ ശുശ്രുഷകനായി പാ. ഡോ. ജോർജ്‌കുട്ടി കെ. ബി. ചുമതലയേറ്റു. കൊച്ചി കരിങ്ങാച്ചിറ ശാരോൻ സഭയിലെ 12 വർഷത്തെ ശുശ്രുഷയ്ക്ക് ശേഷം ആണ് ഷാർജാ ശാരോൻ സഭയുടെ ശുശ്രുഷകനായി നിയമിതനായത്. സെക്കുലർ വിദ്യാഭ്യാസത്തിന് പുറമേ ബാച്ചിലർ ഓഫ് ഡിവിനിറ്റി, മാസ്റ്റർ ഓഫ് തിയോളജി, പഴയ നിയമത്തിൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എന്നിവ പാ. ജോർജ്കുട്ടി കരസ്ഥമാക്കിയിട്ടുണ്ട്. ഫെയ്ത് തെയോളോജിക്കൽ സെമിനാരി മണക്കാലയിലെ സീനിയർ അദ്ധ്യാപകനാണ്. അദ്ധ്യാപകൻ, സംഘാടകൻ,  നല്ലൊരു വാഗ്മി എന്നീ നിലകളിലും പാ. ഡോ.

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുതിയ ശുശ്രുഷകനായി പാ. ഡോ. ജോർജ്‌കുട്ടി കെ. ബി. ചുമതലയേറ്റു Read More »

error: Content is protected !!