Nethru Varthakal

കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് ആരാധനാലയം JNAG, പാറശ്ശാല കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കുന്നു

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ പാറശ്ശാല ചെറുവാരക്കോണം യഹോവ നിസ്സി അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ആരാധനാലയം കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി സീനിയർ ശുശ്രുഷകൻ പാ. എൻ. പീറ്റർ അറിയിച്ചു. വിശാലമായ സ്ഥലത്തു വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുള്ള ഈ മൂന്ന് നില കെട്ടിടത്തിൽ 300 ൽ അധികം ബെഡ് ഒരുക്കി ചികിത്സ നടത്താൻ കഴിയും. അടുത്ത ദിവസങ്ങളിൽ തന്നെ ഇവിടെ കോവിഡ് സെൻററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.

കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് ആരാധനാലയം JNAG, പാറശ്ശാല കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കുന്നു Read More »

YPCA യുടെ ആഭിമുഖ്യത്തിൽ ‘ജീവശ്വാസം 2021’ നടത്തപ്പെട്ടു

റാന്നി : കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി വൈ പി സി എ സംരംഭം, 100 ജീവശ്വാസം ഓക്സിനേറ്റർ വിതരണത്തിന് തുടക്കമായി. റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടന്ന സമ്മേളനത്തിൽ പാ. പ്രിൻസ് തോമസ് റാന്നിയുടെ നേത്യത്തിൽ പത്തനംതിട്ട എം പി, ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. വൈ പി സി എ ഓർഗനൈസേഷൻ സെക്രട്ടറി പാ. ജെയിംസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈ പി സി എ

YPCA യുടെ ആഭിമുഖ്യത്തിൽ ‘ജീവശ്വാസം 2021’ നടത്തപ്പെട്ടു Read More »

PYPA അംഗം ജിൻസി എബ്രഹാമിന് Pharm D. യിൽ ഒമ്പതാം റാങ്ക്

റാന്നി : ഐപിസി റാന്നി ഈസ്റ്റ്‌ സെന്റർ ബഥേൽ സഭാംഗം ജിൻസി എബ്രഹാം, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫാം. ഡി യിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി. മംഗലാപുരം ശ്രീദേവി കോളേജ് വിദ്യാർഥിയായിരുന്നു. വാതപ്പള്ളിയിൽ സണ്ണി, ജോയമ്മ ദമ്പതികളുടെ മകളാണ് ജിൻസി എബ്രഹാം.

PYPA അംഗം ജിൻസി എബ്രഹാമിന് Pharm D. യിൽ ഒമ്പതാം റാങ്ക് Read More »

കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ്

കുമ്പനാട് : കോവിഡ് രോഗത്തിൻ്റെ ദുരിതമനുഭവിക്കുന്ന ഐ പി സി സഭകളിലെ ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സഹായഹസ്തവുമായി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ.കോവിഡ് ബാധിതരായ കേരളത്തിലെ സഭാ ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കും ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ധനസഹായം നല്കുമെന്ന് കേരളാ സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി കേരളത്തിലെയും വിദേശത്തെയും സഭകളുടെയും വിശ്വാസികളുടെയും സഹകരണം അഭ്യർത്ഥിച്ചു. കൊറോണ വൈറസിൻ്റ വ്യാപനംമൂലം ഹൈറേഞ്ച്, മലബാർ, തീരദേശങ്ങളിലെയും മറ്റിടങ്ങളിലെയും കഷ്ടവും ദുരിതവുമനുഭവിക്കുന്ന ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കുമാണ്

കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

M.Tech ൽ ഒന്നാം റാങ്ക് നേടിയ ജെറിൻ തെക്കെതിലിന് പത്തനംതിട്ട മേഖല PYPA യുടെ ആദരം

പത്തനംതിട്ട : ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക്ക് പ്രൊഡക്ട് ഡിസയിൻ & മനുഫാക്ച്ചറിങ്ങിൽ ഒന്നാം റാങ്കും ഗോൾഡ്‌ മെഡലും നേടിയ ഐപിസി കടമ്മനിട്ട സഭാ അംഗം ജെറിൻ രാജു ജോണിനെ PYPA പത്തനംതിട്ട മേഖല ഭാരവാഹികൾ ആദരിച്ചു. മേഖല PYPA പ്രസിഡന്റ് പാ. ബെൻസൻ തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മേഖല ഭാരവാഹികൾ ആശംസകൾ അറിയിച്ചു. പത്തനംതിട്ട സെന്റർ സെക്രട്ടറി പാ. സാം പനച്ചയിൽ അനുഗ്രഹ പ്രാർത്ഥന നൽകി. PYPA മേഖല സെക്രട്ടറി ബിനു

M.Tech ൽ ഒന്നാം റാങ്ക് നേടിയ ജെറിൻ തെക്കെതിലിന് പത്തനംതിട്ട മേഖല PYPA യുടെ ആദരം Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്)

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്) തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അന്തർദേശീയ പ്രസിഡന്റായി പാ. ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 3 ന് തിരുവല്ല ശാരോനിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2021 – ’22 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരെഞ്ഞെടുത്ത്. പാ. എബ്രഹാം ജോസഫ്  (ദേശീയ പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ്, പാ. ടി. ഐ. എബ്രഹാം 

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്) Read More »

നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ?

രാഷ്ട്രീയത്തോട് അകന്ന് നിൽക്കുകയും, എന്നാൽ വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള പെന്തെക്കോസ്ത് സമൂഹം ചില വർഷങ്ങൾ മുൻപ് വരെ രാഷ്ട്രീയ വേദികളിൽ നിന്ന് അകലം പാലിച്ചവരാണ്. എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പുൾപ്പടെ പല നിലകളിൽ, പെന്തെക്കോസ്ത് സഭാംഗങ്ങളും അണിയറയിൽ നിന്നും അരങ്ങത്തേക്ക് ചുവട് വച്ച് കൊണ്ടിരിക്കുന്നു. തദ്‌ വസരത്തിൽ മുന്നണി നേതൃനിരയിലുള്ള സമ്മുന്നതരായ പെന്തെക്കോസ്ത് സഭാംഗങ്ങൾ അഡ്വ. വി. എസ്. ജോയ്, ശ്രീ. എൻ. എം. രാജു എന്നിവർ sabhavarthakal.com ന്റെ പ്രേക്ഷകരോട് നിലപ്പാടുകൾ പങ്ക്

നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ? Read More »

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

മുഖത്തല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. മാർച്ച് 21 ന് ഐ.പി.സി പെനിയേൽ മുഖത്തല സഭയിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2021- 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡണ്ട് പാ. ജെയിംസ് ജോർജ് (പത്തനപുരം), വൈസ് പ്രസിഡണ്ട് പാ. ഡി. പെന്നച്ചൻ (കലയപുരം), സെക്രട്ടറി പാ. ബിജു ജോസഫ് (കുളക്കട), ജോയിൻ്റ് സെക്രട്ടറി പ്രമോദ് ജോർജ് (തേവലക്കര), ട്രഷറാർ ജോസ് ബേബി (പൂയപ്പള്ളി) എന്നിവരോടൊപ്പം 15 അംഗ

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VII ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VII ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VII ന്റെ വിജയികളെ പ്രഖ്യാപിച്ചു. സയാനാ രാജേഷ് ഒന്നാം സ്ഥാനവും, ലിബു തോമസ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VII ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

error: Content is protected !!