റാന്നി : കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി വൈ പി സി എ സംരംഭം, 100 ജീവശ്വാസം ഓക്സിനേറ്റർ വിതരണത്തിന് തുടക്കമായി. റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടന്ന സമ്മേളനത്തിൽ പാ. പ്രിൻസ് തോമസ് റാന്നിയുടെ നേത്യത്തിൽ പത്തനംതിട്ട എം പി, ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. വൈ പി സി എ ഓർഗനൈസേഷൻ സെക്രട്ടറി പാ. ജെയിംസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈ പി സി എ ജനറൽ സെക്രട്ടറി പാ. അനീഷ് തോമസ്, സ്റ്റേറ്റ് പ്രസിഡന്റ് പാ. ഷിബു മാത്യു, സ്റ്റേറ്റ് വൈസ് പ്രിസിഡന്റ് പാ. ലിജോ ജോസഫ്, ബ്ലസൻ മലയിൽ, ബ്ലെസ്സൺ മല്ലപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
Post Views: 265