നിയമസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തോടുള്ള മുന്നണികളുടെ സമീപനമെന്ത് ?

രാഷ്ട്രീയത്തോട് അകന്ന് നിൽക്കുകയും, എന്നാൽ വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള പെന്തെക്കോസ്ത് സമൂഹം ചില വർഷങ്ങൾ മുൻപ് വരെ രാഷ്ട്രീയ വേദികളിൽ നിന്ന് അകലം പാലിച്ചവരാണ്. എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പുൾപ്പടെ പല നിലകളിൽ, പെന്തെക്കോസ്ത് സഭാംഗങ്ങളും അണിയറയിൽ നിന്നും അരങ്ങത്തേക്ക് ചുവട് വച്ച് കൊണ്ടിരിക്കുന്നു. തദ്‌ വസരത്തിൽ മുന്നണി നേതൃനിരയിലുള്ള സമ്മുന്നതരായ പെന്തെക്കോസ്ത് സഭാംഗങ്ങൾ അഡ്വ. വി. എസ്. ജോയ്, ശ്രീ. എൻ. എം. രാജു എന്നിവർ sabhavarthakal.com ന്റെ പ്രേക്ഷകരോട് നിലപ്പാടുകൾ പങ്ക് വയ്ക്കുന്നു.
ഭരണ പ്രതിപക്ഷ വ്യതാസമില്ലാതെ മതനിരപക്ഷിത ജീവിതം വാഗ്ദാനം ചെയ്യുമ്പോൾ, മുന്നണി നയങ്ങളിലെ വ്യതിയാനങ്ങൾ അഭിമുഖത്തിൽ പ്രകടവുമാണ്.

UDF ന് നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ KPCC ജനറൽ സെക്രട്ടറിയും, KSU മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ വലിയപാടത്ത് സേവിയർ ജോയിയെന്ന അഡ്വ. വി. എസ്. ജോയ്, നിയമസഭാ തിരെഞ്ഞെടുപ്പിൽ ശ്രീ. വി. എസ്. അച്യുതാനന്ദനെ 2016 ൽ മലമ്പുഴയിൽ എതിരിട്ടു. പോത്തുകൽ ദി പെന്തെക്കോസ്ത് മിഷൻ സഭാംഗമാണ്.
LDF ലെ പ്രധാന ഘടകകഷിയായ കേരള കോൺഗ്രസ്സ് (M) ന്റെ പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനും സ്റ്റിയറിങ്ങ് കമ്മറ്റി അംഗവുമായ ശ്രീ. രാജു ജോർജ് എന്ന എൻ. എം. രാജു, മുൻ നിയോജകമണ്ഡലം സെക്രട്ടറിയും മുൻ ജില്ലാ ട്രഷററുമാണ്. PCI ജനറൽ പ്രസിഡൻ്റ്, എൻസിഎസ് കോർപ്പറേറ്റ് ചെയർമാൻ എന്നീ പദവികൾ വഹിക്കുന്ന ശ്രീ. രാജു, ഐപിസി ആഞ്ഞിലിത്താനം സഭാംഗമാണ്.

? ഒരു പെന്തെക്കോസ്ത് വിശ്വാസി എന്ത് കൊണ്ട് നിങ്ങളുടെ മുന്നണിക്ക് വോട്ട് നല്കണം
Adv. VSJ : ബഹു മതാചാരങ്ങളും, സംസ്കാരങ്ങളും ഇടകലർന്ന ഭാരതത്തിൽ, ഒരു വിശ്വാസിക്ക് ഭരണഘടന നൽകുന്ന എല്ലാ ആരാധന സ്വാതന്ത്ര്യങ്ങളും ഒരു പൗരന്റെ അവകാശമാണ്. പിതാക്കന്മാരുടെ കാലം മുതൽ സഹോദര്യത്തോടും സ്നേഹത്തോടും ആരാധിക്കുന്ന ഒരു പെന്തെക്കോസ്ത് വിശ്വാസിയുടെ അവകാശങ്ങൾക്ക് വേണ്ടി UDF എന്നും നിലകൊണ്ടിട്ടുണ്ട്, ഇനിയും നിലകൊള്ളും. ഇത് UDF തിരെഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള UDF ൽ പൂർണ്ണമായും വിശ്വാസമർപ്പിക്കാം.

Sri. NMR : രാജ്യത്ത് മതേതര കാഴ്ച്ചപ്പാടുകൾക്ക് വളരെയേറെ വെല്ലുവിളികൾ നേരിടുമ്പോൾ തീവ്രവർഗീയ ഫാസിസ്റ്റ് ശക്തികൾ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ തണലിൽ വർഗീയ ചേരിതിരിവോടെ രാഷ്ട്രനിർമ്മാണ പ്രക്രിയയിലും സജീവമാകുന്നു. ഇത് രാജ്യത്തിന് ആപത്കരമാണ്. ഇതിനെ പ്രതിരോധിക്കേണ്ടിയിരുന്ന മതേതര കാഴ്ച്ചപ്പാടുള്ള വലതുപക്ഷ പ്രസ്ഥാനങ്ങളും വിശേഷാൽ കോൺഗ്രസ് പാർട്ടിക്കും ശൈഥല്യം സംഭവിച്ചു. വലതുപക്ഷത്തെ പ്രതീക്ഷയോടെ വിശ്വസിച്ചിരുന്ന സമാധാനകാംഷികളായ പെന്തക്കോസ്തർക്ക് ഈ അവസ്ഥ വളരെ വേദനാജനകമായി. ഈ ഘട്ടത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാജ്യത്ത് ചെറുതെങ്കിലും അവർക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ മതതീവ്രവാദത്തെ എതിർക്കാൻ മുന്നോട്ടു വരുന്നത് ശുഭകരമായ കാര്യമാണ്.

? മതനിരപക്ഷിത സംരക്ഷിക്കുന്നതിൽ, നിങ്ങളുടെ കർത്തവ്യം എത്രത്തോളം നിറവേറ്റി
Sri. NMR : കഴിഞ്ഞ 5 വർഷത്തെ ചരിത്രമെടുത്താൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടായിട്ടില്ല എന്നത് യഥാർത്ഥ്യമാണ്. എന്നാൽ ഒറ്റപ്പെട്ടതും ശ്രദ്ധിക്കപ്പെടേണ്ടതുമായ ചില സംഭവങ്ങൾ പെന്തക്കോസ്ത് വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ ഉണ്ടായി. പ്രത്യേകിച്ച് പറന്തലിൽ AG കൺവൻഷൻ ഗ്രൗണ്ട്, കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഗേറ്റ് പൊളിച്ചത് തുടങ്ങിയവ. അതത് പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തകരും ചില വിഷയങ്ങളിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തന്നെ നേരിട്ട് ഇടപെട്ട് പെന്തക്കോസ്ത് സമൂഹത്തിൻ്റെ സങ്കടങ്ങൾക്ക് ഒപ്പം നിന്നത് മറക്കാൻ കഴിയില്ല. ഈ ഘട്ടത്തിലെല്ലാം വലതുപക്ഷ ചേരിയിലുള്ള പ്രവർത്തകരും നേതാക്കന്മാരും മൗനം അവലംബിക്കുകയും അപൂർവ്വമായ ഒരു സന്ദർശനം നടത്തി ചടങ്ങു പോലെ ഉത്തരവാദിത്വം നിറവേറ്റിയത് വേദനയോടെ മാത്രമെ കാണാൻ കഴിയുകയുള്ളു.

Adv. VSJ : വർഗ്ഗീയ ഫാസിസ്റ്റുകൾ സമൂഹത്തിൽ വിദ്വേഷം പടർത്തുവാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മുതൽ വിവിധ ആനുകാലിക വിഷയങ്ങളിൽ കേന്ദ്രത്തിൽ മാത്രമല്ല, കേരള നിയമസഭയിലും പ്രതിപക്ഷമെന്ന പരിമിതികൾക്കിടയിലും സാമൂഹിക ഇടപെടലുകൾ നടത്തി. കേന്ദ്ര, സംസ്ഥാന ഭരണ സംവിധാനങ്ങൾ പലപ്പോഴും നിഷ്ക്രിയരായപ്പോൾ എന്നും ഐക്യജനാധിപത്യ മുന്നണി മതനിരപക്ഷിത നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നതിന് ചരിത്രം സാക്ഷിയാണ്. പരിഹാരം എന്ന നിലയിൽ മറ്റ് മുന്നണികളുടെ അക്രമനയങ്ങൾ കണ്ട് കേരള ജനത മടുത്തു. മതനിരപക്ഷിത സംരക്ഷിക്കുന്നതിൽ ശക്തമായ നിയമനിർമ്മാണം നിലവിൽ വരുത്തും എന്നതാണ് UDF നിലപാട്.

? ഈ തിരെഞ്ഞെടുപ്പിൽ പാരമ്പര്യ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ നിലപാട്
Adv. VSJ : സാമുദായിക ദ്രുവീകരണം എന്നത്തേക്കാളുമുപരി ദൃശ്യമാകുന്ന ഒരു കാലഘട്ടമാണിത്. പാരമ്പര്യമായി ക്രിസ്തീയ വോട്ടുകൾ ഐക്യജനാധിപത്യ മുന്നണിയുടെ അഭിവാജ്യഘടകമാണ്. എന്നാൽ ചില അവസരവാദ നിലപാടുകളുടെ ഫലമായി, വിശേഷാൽ മദ്ധ്യതിരുവിതാങ്കൂറിൽ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും ക്രൈസ്തവ വോട്ടുകൾ ചോർന്നു എന്നത് യാഥാർഥ്യമാണ്. ഇപ്പോൾ നിങ്ങൾക്കറിയാം, എല്ലാ ക്രൈസ്തവ സഭകളും ഈ തിരെഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നു, അതിന് അവർ UDF നോടൊപ്പമാണ്.

Sri. NMR : അതത് കാലഘട്ടങ്ങളിലെ വിഷയങ്ങൾ വിശകലനം ചെയ്ത് യാഥാർത്ഥ്യബോധത്തോടെ രാഷ്ട്രീയ നിലപാട് എടുക്കുക എന്നുള്ളതാണ് പെന്തക്കോസ്ത് സമൂഹത്തിനു അഭികാമ്യം. അന്ധമായ വലതുപക്ഷ നിലപാടോ ഇടതുപക്ഷ നിലപാടോ നല്ലതല്ല. പെന്തക്കോസ്ത് സമൂഹം എല്ലാ മുന്നണികളോടും സമദൂരം പാലിക്കുകയും സമൂഹത്തിനു ഗുണകരമായ നിലപാട് എടുക്കുന്നവരോട് ഓരോ തിരഞ്ഞെടുപ്പുകളിലും ആഭിമുഖ്യം പുലർത്തുക എന്നുള്ള നിലപാടാണ് എടുക്കേണ്ടത്.

? പെന്തെക്കോസ്ത് വിശ്വാസികൾ ജനാധിപത്യ സ്ഥാനങ്ങളിൽ എത്തുന്നതിനെ കുറിച്ച്
Sri. NMR : വിശുദ്ധ വേദപുസ്തകത്തിൽ ദൈവമക്കളായവർ രാജസ്ഥാനത്തും നേതൃസ്ഥാനങ്ങളിലും എത്തുകയും ദൈവീക നിർദ്ദേശപ്രകാരം ഭരണം നടത്തുകയും ചെയ്തിട്ടുള്ളത് നമുക്ക് കാണാൻ സാധിക്കും. നീതിയുടെയും നന്മയുടെയും സൽഭരണത്തിൻ്റെയും ആവശ്യകത ഒരു സമൂഹത്തിനു ഉണ്ടായിരിക്കെ ദൈവീക കാഴ്ച്ചപ്പാട് പ്രാപിച്ച, അതിനു യോഗ്യരായ ദൈവമക്കൾ ഭരണപരമായ കഴിവ് ലഭിച്ചിട്ടുണ്ടെങ്കിൽ അവർ രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും താക്കോൽ സ്ഥാനങ്ങളിൽ വരികയും നീതിയിൽ അധിഷ്ഠിതമായ ഒരു ഭരണം വരുവാൻ തക്കവണ്ണം നിയോഗിക്കപ്പെട്ടവരാണെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. സകലത്തിന്മേലും വാഴുവാൻ അധികാരം ലഭിച്ചവർ ദൈവത്തിൻ്റെ നിർദ്ദേശത്തെ മറികടന്ന് നാലു ചുരുകളിൽ മാത്രം അടയ്ക്കപ്പെട്ടപ്പോൾ ഈ ചിന്താഗതിക്കു വിത്തുപാകിയവർ ദൈവത്തോടാണ് തെറ്റ് ചെയ്തിരിക്കുന്നത് എന്നുള്ളത് ഉറക്കെ പറയുകയാണ്.

Adv. VSJ : പെന്തെക്കോസ്ത് സഭ പൊതുവെ രാഷ്ട്രീയത്തോട് പരസ്യമായി വിമുഖത കാണിക്കുന്ന ഒരു വിഭാഗമാണ്. എന്നാൽ സാമൂഹിക ചുറ്റുപാടിൽ ഇന്ന് എല്ലാ പ്രസ്ഥാനങ്ങൾക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിൻബലം അത്യന്താപേക്ഷിതമാണ്. ഇതിന് പെന്തെക്കോസ്ത് സമൂഹത്തിൽ രണ്ടഭിപ്രായമില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാണ് പെന്തെക്കോസ്ത് സഭാംഗങ്ങൾ. അതിനാൽ കാലഘട്ടത്തിന്റെ ആവശ്യമാണ്, പെന്തെക്കോസ്ത് വിശ്വാസികൾ ജനാധിപത്യ സ്ഥാനങ്ങളിൽ വരണമെന്നുള്ളത്. കറപുരളാത്ത കൈകളുള്ള അനേക അക്രൈസ്തവ രാഷ്ട്രീയ നേതാക്കളുള്ള മണ്ണിൽ എന്ത് കൊണ്ട് ഒരു വിശ്വാസിക്ക് സൽഭരണം നടത്തി കൂടാ ?

? മറ്റ് സാമുദായിക നേതൃത്വങ്ങളെ പോലെ പെന്തെക്കോസ്ത് നേതൃത്വങ്ങൾ തിരെഞ്ഞെടുപ്പിൽ രഹസ്യ ‘ഇടയലേഖനങ്ങൾ’ പുറപ്പെടുവിക്കാറുണ്ടോ
Adv. VSJ : പരസ്യമോ, രഹസ്യമോ ആയ കൂട്ടായ നിലപ്പാടുകൾ പെന്തെക്കോസ്ത് സമൂഹം എടുക്കാറില്ല. അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഇന്ന് പല വിഷയത്തിലും നേരിടുന്നുണ്ട്.

Sri. NMR : ഇടയലേഖനങ്ങൾ പുറപ്പെടുവിക്കാറില്ല. അതത് സമയങ്ങളിലെ സ്ഥിതി നോക്കി വോട്ടു നൽകുകയാണ് പതിവ്.

? കേരളത്തിൽ പോലും പെന്തെക്കോസ്ത് സമൂഹം നേരിടുന്ന വർഗ്ഗീയ അക്രമങ്ങളെ എങ്ങനെ കാണുന്നു
Sri. NMR : ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൃത്യമായ കാഴ്ച്ചപ്പാട് ഈ വിഷയത്തിലുണ്ട്. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നതാണ് ആരാധനാ സ്വാതന്ത്ര്യം, അതു ലംഘിക്കപ്പെടുവാൻ പാടില്ല. ഒരു മതവിഭാഗം മറ്റൊരു മതവിഭാഗത്തിന്റെ മേലുള്ള കടന്നുകയറ്റം ഇടതുപക്ഷം അനുവദിക്കില്ല. മതതീവ്രചിന്താഗതിയെ ഇടതുപക്ഷം എതിർക്കുന്നു.

Adv. VSJ : ഏറ്റവും ഒടുവിൽ നേരിട്ട ഒരു ഭീഷണിയാണ് തിരുവനന്തപുരത്ത് ആരാധന തടയുവാൻ വേണ്ടി BJP എന്ന പേരിൽ വന്ന ചിലർ മുഴക്കിയത്. ഉടൻ തന്നെ, ഞാനുൾപ്പടെ പല UDF നേതാക്കന്മാരും സ്ഥലം ശുശ്രുഷകനെ സന്ദർശിക്കുകയും തുടർന്നുള്ള ആഴ്ചയിൽ ആരാധന പതിവ് പോലെ നടത്തുവാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഇത് പോലുള്ള സംഭവങ്ങൾ ഒരിക്കലും കേരളം പോലുള്ള സ്ഥലത്ത് ഉണ്ടാകുവാൻ പാടില്ല. സമാധാന ജീവിതത്തിനെതിരെയുള്ള ആറ്റിങ്ങൽ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ സമാന സംഭവങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇങ്ങനെയുള്ള വിഷയങ്ങൾ ആവർത്തിക്കാതിരിക്കുവാൻ UDF എന്നും കർശന നിലപാടുകൾ സ്വീകരിക്കും.

? ഒരു പെന്തെക്കോസ്ത് വിശ്വാസി എന്ന നിലയിൽ തിരെഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്
Adv. VSJ : എല്ലാ മണ്ഡലങ്ങളിലും യാത്ര ചെയ്ത ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ, ഒരു ഭരണമാറ്റം അനിവാര്യതയാണെന്ന് കേരളം തിരിച്ചറിഞ്ഞ് കഴിഞ്ഞു. നിശ്ചയമായും UDF അധികാരത്തിൽ വരും. എല്ലാ സാമൂഹിക സാംസ്കാരിക, മത സംഘടനകൾക്കും ഭയം കൂടാതെ വസിക്കുവാനുള്ള ഒരു അന്തരീക്ഷം UDF ഉറപ്പ് വരുത്തും.

Sri. NMR : ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുപക്ഷത്തിനു വ്യക്തമായ മുന്നേറ്റം ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്.

? മുന്നണിക്ക് പെന്തെക്കോസ്ത് സമൂഹത്തോട് നൽകുവാനുള്ള സന്ദേശം
Sri. NMR : ക്രിസ്തു സന്ദേശത്തിൻ്റെ ഉണ്മ നാടാകെ പ്രചരിക്കപ്പെടുകയായിരുന്നു, സാമൂഹിക തിന്മകൾക്കെതിരെയുള്ള ഒരു നൂറ്റാണ്ടിനപ്പുറമായി പ്രവർത്തിക്കുന്ന പെന്തക്കോസ്ത് സമൂഹത്തിൻ്റെ നിലപാട്. തങ്ങളുടെ ഇടയിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തു നിർത്തുവാനുള്ള കൂട്ടായ്മയുടെ കാഴ്ച്ചപ്പാടുകൾ, എല്ലാവരെയും ഒന്നായി കാണുന്ന മാനസികാവസ്ഥ ഇതൊക്കെ കേരള സമൂഹത്തിൻ്റെ സാമൂഹിക പുരോഗതിയിൽ പെന്തക്കോസ്ത് സമൂഹം നൽകിയ സംഭാവനകളാണ്. ഇവ സംരക്ഷിക്കുമെന്നതിൽ LDF ‘ഉറപ്പ്’ നൽകുന്നു.

Adv. VSJ : നല്ല വ്യക്തികൾ കാരണം വീട് നന്നാകും. നല്ല വീടുകൾ കാരണം സമൂഹം നന്നാകും. കേരള സമൂഹം UDF നോടൊപ്പമായതിനാൽ, ‘നാട് നന്നാകാൻ UDF’ വരണം, വരും.

(തയാറാക്കിയത് : ജോജി ഐയപ്പ് മാത്യൂസ് / ജിജോ ജോർജ്)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

twenty − 12 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5712434
Total Visitors
error: Content is protected !!