പത്തനംതിട്ട : ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക്ക് പ്രൊഡക്ട് ഡിസയിൻ & മനുഫാക്ച്ചറിങ്ങിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ ഐപിസി കടമ്മനിട്ട സഭാ അംഗം ജെറിൻ രാജു ജോണിനെ PYPA പത്തനംതിട്ട മേഖല ഭാരവാഹികൾ ആദരിച്ചു. മേഖല PYPA പ്രസിഡന്റ് പാ. ബെൻസൻ തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മേഖല ഭാരവാഹികൾ ആശംസകൾ അറിയിച്ചു. പത്തനംതിട്ട സെന്റർ സെക്രട്ടറി പാ. സാം പനച്ചയിൽ അനുഗ്രഹ പ്രാർത്ഥന നൽകി.
PYPA മേഖല സെക്രട്ടറി ബിനു കൊന്നപ്പാറ, ജോയിന്റ് സെക്രട്ടറിമാരായ ജസ്റ്റിൻ നേടുവെലിൽ, ബ്ലെസ്സൻ മല്ലപ്പള്ളി, പബ്ലിസിറ്റി കൺവീനർ റിജു പന്തളം, യുവദർശനം ചീഫ് എഡിറ്റിർ സന്തോഷ് മേമന, താലന്ത് കൺവീനർ സാബു സി എബ്രഹാം, മേഖല കോർഡിനേറ്റർ പാ. ഷിനു വർഗീസ്, പത്തനംതിട്ട സെന്റർ PYPA സെന്റർ സെക്രട്ടറി ജിന്നി ശാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു.
സുവി. രാജു ജോണിന്റെയും ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറിയുമായ ജയമോൾ രാജുവിന്റെയും മൂത്തമകനാണ് ജെറിൻ.