ഷാർജാ : ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുതിയ ശുശ്രുഷകനായി പാ. ഡോ. ജോർജ്കുട്ടി കെ. ബി. ചുമതലയേറ്റു. കൊച്ചി കരിങ്ങാച്ചിറ ശാരോൻ സഭയിലെ 12 വർഷത്തെ ശുശ്രുഷയ്ക്ക് ശേഷം ആണ് ഷാർജാ ശാരോൻ സഭയുടെ ശുശ്രുഷകനായി നിയമിതനായത്.
സെക്കുലർ വിദ്യാഭ്യാസത്തിന് പുറമേ ബാച്ചിലർ ഓഫ് ഡിവിനിറ്റി, മാസ്റ്റർ ഓഫ് തിയോളജി, പഴയ നിയമത്തിൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എന്നിവ പാ. ജോർജ്കുട്ടി കരസ്ഥമാക്കിയിട്ടുണ്ട്. ഫെയ്ത് തെയോളോജിക്കൽ സെമിനാരി മണക്കാലയിലെ സീനിയർ അദ്ധ്യാപകനാണ്.
അദ്ധ്യാപകൻ, സംഘാടകൻ, നല്ലൊരു വാഗ്മി എന്നീ നിലകളിലും പാ. ഡോ. കെ. ബി. ജോർജ്കുട്ടി പ്രശസ്തനാണ്.
ഭാര്യ ഷീബ; മക്കൾ : കുര്യൻ, ആദർശ്, അൻകിത് (വിദ്യാർത്ഥികൾ).
പാ. ഡോ. ജോർജ്കുട്ടി കെ. ബി. : +971 506 406 502
Post Views: 374