www.sabhavarthakal.com
ലോകമെമ്പാടുമുള്ള മലയാള പെന്തക്കോസ്തു സഭകളെ കോർത്തിണക്കി www.sabhavarthakal.com എന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. നവംബർ പതിനാറാം തിയതി, ബുധനാഴ്ച കുവൈറ്റിൽ വച്ച് നടന്ന ക്രിസ്തീയ സമ്മേളനത്തിൽ പാ. എം. എ. തോമസ് (പ്രസിഡന്റ്, ഐപിസി കുവൈറ്റ് റീജിയൻ) വെബ്സൈറ്റ്, ക്രൈസ്തവ കൈരളിക്കു സമർപ്പിച്ചു. പാ. നൈനാൻ ജോർജ് (ശാരോൺ ഫെല്ലോഷിപ്പ് ചർച്, കുവൈറ്റ്) അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പാ. ഷാജി സ്കറിയാ (പ്രസിഡന്റ്, ചർച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ) വെബ്സൈറ്റ് ലോഗോ ഉത്ഘാടനം നിർവഹിച്ചു. പാ. സജി എബ്രഹാം (ബെഥേൽ എജി), പാ. രജി ജേക്കബ് (പിഎംജി) എന്നിവർ മുഖ്യ സന്ദേശം നൽകി. കുവൈറ്റിലുള്ള പെന്തക്കോസ്തു മാധ്യമ പ്രതിനിധികളായ പാ. സാം തോമസ് (സ്നേഹദീപം), ജെയ്സൺ മണകാല (സ്നേഹിതൻ), വിജു അമ്പാട്ട് (മന്നാ) എന്നിവരെ കൂടാതെ പാസ്റ്റർമാരായ ജോസ് ഫിലിപ്പ് (ഹെബ്രോൻ ഐപിസി), വി.പി. ഫിലിപ്പ് (ഐപിസി, കുവൈറ്റ്), ജോസ് കുര്യൻ (ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ് ), ബിജിലി സൈമൺ (ശാരോൺ ഫെല്ലോഷിപ്പ് ചർച്, പെരുന്തേനരുവി), ജോൺസൻ എം. (ചർച് ഓഫ് ഗോഡ് കുവൈറ്റ്), ജോസഫ് മാത്യു (ഫുൾ ഗോസ്പൽ MLC), രജി ചാക്കോ (ശാരോൺ ഫെല്ലോഷിപ്പ് ചർച്, ഫഹാഹീൽ), സാം പനച്ചയിൽ (ഐപിസി KPA), ശാമുവേൽ ടി. എം.(എ ജി കുവൈറ്റ്), എന്നിവർ സംബന്ധിചു. പാ. മനു കുര്യന്റെ (ശാരോൺ ഫെല്ലോഷിപ്പ് ചർച്, മംഗഫ്) പ്രാർത്ഥനയോടെ വെബ്സൈറ്റ് ഉത്ഘാടന സമ്മേളനം പര്യവസാനിച്ചു.