‘സഫലമീ യാത്ര…’ ( 2 )
പാ. തോമസ് ഫിലിപ്പ് , വെന്മണി
ഉടഞ്ഞ യാനങ്ങൾ
സിസിലി ദ്വീപുകളിൽ തകർന്നു പോയ ഒരു കപ്പലിന്റെ ദുരന്തം ശ്രദ്ദേയമാണ്. കടൽ ശാന്തമായിരുന്നു. കാറ്റുകൾ മന്ദമായിരുന്നു. സാധാരണ അപകടങ്ങൾക്കു സാധ്യതയിലായിരുന്നു സാഗരം. എന്നാൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു അന്തർ തരംഗം വളരെ പതിയെ കപ്പൽ പാതയിൽ നിന്നും പതിയെ പതിയെ കപ്പലിനെ വലിച്ചു നീക്കികൊണ്ടിരുന്നു. ക്യാപ്റ്റനും കപ്പൽ നിയന്ത്രിക്കുന്നവരും അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ദുരന്ത ഭൂമിയിലേക്ക് ആ യാനം എത്തി കഴിഞ്ഞിരുന്നു. അടിയന്തിര നടപടികൾ ഫലപ്രദമാകാതെ കൂറ്റൻ പാറകളിൽ തട്ടി വൻ ദുരന്തം നടന്നു.
വിശ്വാസ കപ്പലിനു താഴെ നാം അറിയതുള്ള തരംഗങ്ങൾ നമ്മെ വൻ ദുരന്തങ്ങളിലേക്കു നയിക്കും എന്ന ബോധ്യം നമുക്കുണ്ടാകേണം. “വിശ്വാസ കപ്പൽ തകർന്നു പോയി”, എന്ന അപ്പോസ്തലന്റെ വാക്കുകൾ നമ്മുടെ മനസാക്ഷിയിലേക്കു ഇറങ്ങട്ടെ (1 തിമത്തിയോസ്സ് : 1 : 19). ദൈവിക പ്രമാണങ്ങളും ആദ്യ സ്നേഹത്തിലും നിർമല മനസാക്ഷിയിലും, ദർശനങ്ങളിലുമുള്ള, ചെറിയ അനുരഞ്ജനങ്ങൾ നമ്മെ വലിയ തകർച്ചയിലേക്ക് നയിക്കും. ഓടിയതും അധ്വാനിച്ചതും വെറുതെ ആയിത്തീരരുത്. തീരം അകലെയല്ല. അന്തർ തരംഗംകൾ ശ്രദ്ധയോടെ കരുതികൊൾക.
ദൈവവചനം എന്ന ദിശാസൂചിക നിങ്ങളെ ഛേദങ്ങളിൽ നിന്നും സൂക്ഷിക്കുവാൻ ശക്തിയുള്ളതത്രെ.