‘സഫലമീ യാത്ര…’ – (10)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ആരും ചെറുതല്ല
അമേരിക്കയിലെ ഫിലാഡൽഫിയ നഗരത്തിലെ ഒരു ലക്ഷത്തിലധികം ചെറുജീവികളുള്ള കാഴ്ച ബംഗ്ലാവുണ്ട്. ആയിരങ്ങളാണ് അവിടെ സന്ദർശകരായി എത്തുന്നത്. പത്തു ലക്ഷത്തിൽ കുറയാത്ത പ്രാണിശേഖരം അവിടെയുണ്ട് എന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. എല്ലാം കാണികൾക്കായി തുറന്നിട്ടില്ലെന്നു ചുരുക്കം.
സദൃശ്യവാക്യങ്ങൾ മുപ്പതാം അധ്യായത്തിൽ, അശൂർ എന്ന വിജ്ഞാനിയുടെ വാക്കുകൾ നമുക്കു കേൾക്കാം. പ്രദർശനമായി ചില ജീവികളെ വിജ്ഞാനി വെളിപ്പെടുത്തുന്നു. ചെറുതെങ്കിലും ബുദ്ധിയുള്ളതു എന്നാണ് അവയെകുറിച്ചു എഴുതിയിരിക്കുന്നത്.
ഉറുമ്പിനെ നോക്കുക. അത് ബലഹീന ജാതിയാണ്. പക്ഷെ നാളെകളെക്കുറിച്ചു എങ്ങനെ ഒരുങ്ങണം എന്ന് സൃഷ്ട്ടാവ് അതിനെ ഗ്രഹിപ്പിച്ചിട്ടുണ്ട്. അവക്കുള്ള ചെറുശക്തി എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് അവയ്ക്കറിയാം. വെട്ടുകിളിക്കു നായകനില്ല. പക്ഷെ വര്ധനവുണ്ടാകുമ്പോൾ അണിയണിയായി എങ്ങനെ പുറപ്പെടേണണം എന്ന് സൃഷ്ട്ടാവ് അവയ്ക്കു ജ്ഞാനം നൽകിയിട്ടുണ്ട്.
ചെറുപ്രാണികളെപോലെ ഞാനും തീരെ ചെറുതും, അപ്രസക്തവും എന്ന് കരുതരുത്. എന്റെ സൃഷ്ട്ടാവിന്റെ കരവിരുതും, വിജ്ഞാനവും, കരുത്തും, എന്നിലേക്ക് കൈമാറിയിട്ടുണ്ട്. ‘ബലഹീനതകളിൽ തികഞ്ഞുവരുന്നതാണ് ദൈവശക്തി’, 2 കൊരി : 12 : 9
താഴ്മയുള്ളവർക്കു അവിടുന്ന് അധികം കൃപ നൽകുന്നു.