സി.ഇ.എം – ന് പുതിയ നേതൃത്വം
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവൻജലിക്കൽ മൂവ്മെന്റ് (സി.ഇ.എം) ന് 2017 – 19 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഫെബ്രുവരി 11 ആം തിയതി തിരുവല്ല ശാരോനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പാ. ഫിലിപ്പ് എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ജോർജ് വര്ഗീസ് (ജനറൽ സെക്രട്ടറി), പാ. എബി ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പാസ്സാരമാരായ സോവി മാത്യുനെ സീനിയർ വൈസ് പ്രസിഡന്റായും, പാ. രാജീവ് ജി. യെ ജൂനിയർ വൈസ് പ്രസിഡന്റായും, നിഖിലിനെ ജോയിന്റ് സെക്രട്ടറിയായും, പാ. ജോസ് ജോർജിനെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു. ഇവരെ കൂടാതെ ജനറൽ കോഓർഡിനേറ്റർ – ജോമോൻ ജോസഫ്, മെമ്പർഷിപ് സെക്രട്ടറി – പാ. സാംസൺ തോമസ്, താലന്ത് ടെസ്റ്റ് സെക്രട്ടറി – റോഷി തോമസ്, പബ്ലിസിറ്റി – പാ. ജി. ജോസ് എന്നിവരുൾപ്പടെ പതിനഞ്ച് അംഗ ഭരണസമിതി നിലവിൽ വന്നു.