കുവൈറ്റിൽ പെന്തക്കോസ്തു മാധ്യമ കൂട്ടായ്മ, ‘മലയാളീ പെന്തെക്കോസ്റ്റൽ മീഡിയ കുവൈറ്റ്’ നിലവിൽ വന്നു
കുവൈറ്റ് : കുവൈറ്റിലുള്ള കേരള പെന്തക്കോസ്തു സമൂഹത്തിന്റെ മധ്യത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ കൂട്ടായ്മ, ‘മലയാളീ പെന്തെക്കോസ്റ്റൽ മീഡിയ കുവൈറ്റ്’ (MPMK) നിലവിൽ വന്നു. പ്രവാസി പെന്തക്കോസ്തു സമൂഹത്തിന്റെ ആത്മീക, ആതുര, സാമൂഹിക, മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ മലയാള പെന്തക്കോസ്തു മാധ്യമങ്ങൾക്കു കഴിഞ്ഞ നാളുകളിൽ ഇടയായി. മാർച്ച് 10 ആം തിയതി, അബ്ബാസിയ എബനേസർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന MPMK യുടെ പ്രഥമ യോഗത്തിൽ സാം തോമസ്, ‘സ്നേഹദീപം’ (പ്രസിഡണ്ട്), വിജു അമ്പാട്ട്, ‘മന്ന’ (സെക്രട്ടറി), ജെയ്സൺ മണകാല, ‘സ്നേഹിതൻ’ (ട്രഷറർ), ബ്ലസൻ ഡാനിയൽ, ‘സഭാവാർത്തകൾ.കോം’ (കോഓർഡിനേറ്റർ), ബിനു വടക്കാഞ്ചേരി, ‘ക്രൈസ്തവ എഴുത്തുപുര’ (പബ്ലിസിറ്റി കൺവീനർ), സാം ജോർജ്, ‘സ്നേഹദീപം’ (മെംബർ) എന്നിവരെ തിരഞ്ഞെടുത്തു.