‘സഫലമീ യാത്ര…’ – (28)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
യേശു എന്നുള്ളിൽ
ചാൾസ് വെസ്ലി 9000 (ഒമ്പതനായിരം) സ്തുതി ഗീതങ്ങളും, വിശുദ്ധ കാവ്യങ്ങളും രചിച്ചിട്ടുണ്ട്. ദൈവസ്തുതികളുടെ ഔന്നത്യം പേറുന്ന നിരവധി സ്തുതിഗീതങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും രചനകളായി പുറത്തു വന്നിട്ടുണ്ട്.
എന്നാൽ 1742 ൽ താൻ യേശുവിനെ കുറിച്ച് രചിച്ച ഒരു ഗാനം വേറിട്ട് നിൽക്കുന്നു. ശിശു തുല്യമായ മനസ്സോടെ, ലാളിത്യത്തോടെ ആശ്രയം കലർന്ന വിശ്വാസത്തോടെ കർത്താവിനെ തേടുന്ന ഒരു കുഞ്ഞു മനസ്സിന്റെ പ്രാർത്ഥന ഗീതമാണത്. “സൗമ്യനായ, താഴ്മയുള്ള യേശു”
സ്നേഹവാനായ യേശുവേ, സൗമ്യനായ കുഞ്ഞാടെ,
ഞാൻ അങ്ങയുടെ തിരുകരങ്ങളിൽ
എന്നിൽ വന്നു അങ്ങയുടെ രൂപം
എന്നിൽ വെളിവാക്കുക.
ഒരിക്കൽ ശിശുവിനെ അരികിലണച്ചു, തിരിഞ്ഞു ഈ ശിശുക്കളെ പോലെ ആകുവാൻ യേശു തന്നെ അനുഗമിച്ചവരോട് പറഞ്ഞു. (മത്തായി 18 : 1 – 10)
ശിശുക്കൾ പദവിയും, അധികാരവും അന്വേഷിക്കുന്നവരല്ല. അംഗീകാരവും, സുരക്ഷതിത്വവും അവർ ആഗ്രഹിക്കുന്നു. തങ്ങളെ കരുതുകയും, സ്നേഹിക്കുകയും ചെയ്യുന്നവരോട് അവർ ചേർന്ന് നിൽക്കുന്നു.
യേശുവിനെ പോലെ ആകുവാൻ ഉള്ള കുഞ്ഞു മനസ്സിന്റെ പ്രത്യാശ ഈ പാട്ടിന്റെ സമാപന വരികളിൽ നിറഞ്ഞു നിൽക്കുന്നു. “അങ്ങയുടെ സ്തുതികൾ എന്നിൽ നിറയുന്നു.എന്നും അങ്ങയെ സ്നേഹിക്കാൻ ആശിക്കുന്നു. അപ്പോൾ ക്രിസ്തു എന്ന വിശുദ്ധ പൈതലിനെ എന്നിലൂടെ ലോകം കാണും.
ശിശുതുല്യമായ ആശ്രയം യേശുവിലെ വിശ്വാസത്തെ തിളങ്ങുന്നതാക്കും.