“2018 ലെ തിരെഞ്ഞെടുപ്പിൽ ഞാൻ മത്സരരംഗത്തുണ്ടാകില്ല“, പാ. തോമസ് ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി)
അനുഗ്രഹീത പ്രഭാഷകനും, ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറിയുമായ പാ. തോമസ് ഫിലിപ്പുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയഅഭിമുഖത്തിലേക്ക് സ്വാഗതം
? കേരളത്തിൽ ഇനിയും ഒരു ഉണർവ് പ്രതീക്ഷിക്കുന്നുവോ
ദൈവജനവും ദൈവദാസന്മാരും ഐക്യതയോടെ നിന്ന് പ്രാർത്ഥിക്കുവാൻ തയ്യാറായാൽ ഇനിയും ഉണർവുണ്ടാകും. എക്കാലത്തും പ്രാർത്ഥിക്കുന്നവീരന്മാർ എഴുന്നേറ്റിട്ടുണ്ട്. അതിന്റെ നടുവിൽ ദൈവം ഉണർവ് അയയ്ച്ചിട്ടുണ്ട്. ചരിത്രം പഠിച്ചാൽ ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലുംഉണർവിനായി, ചില ദൈവദാസന്മാർ എഴുനേൽക്കുകയും അവരിലൂടെ ഉണർവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
? ഏ. ജി. യുടെ നിലവിലുള്ള ഉത്തരവാദിത്വത്തെ എങ്ങനെ നോക്കി കാണുന്നു
ദൈവം നൽകി തരുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ഒരു ശുശ്രുഷയായി ഞാൻ കാണുന്നു. നിലവിൽ ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രെട്ടറിയായി2014 മുതൽ സേവനമനിഷ്ഠിക്കുന്നു. സഭാസംസ്ഥാപനത്തിനും, സഭാ വളർച്ചയ്ക്കും, ഉതകുന്ന കൈത്താങ്ങലുകൾ നൽകുവാൻ ദൈവം എന്നെഉപയോഗിക്കുന്നു. ഇപ്പോൾ ആയിരത്തിൽ പരം സഭകളും, ശുശ്രുഷകന്മാരും മലയാളം ഡിസ്ട്രിക്ടിന് ഉണ്ട്. കൂടാതെ മലയാളം ഡിസ്ട്രിക്ട് 150 മിഷനറിമാരെ വടക്കേ ഇന്ത്യയിൽ സ്പോൺസർ ചെയ്യുന്നു.
? ഏ. ജി. യിൽ വഹിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ ഏതെല്ലാം
1998 മുതൽ 2005 വരെ ചങ്ങനാശേരി സെക്ഷൻ പ്രെസ്ബിറ്ററായും, 2006 – 2008 കാലയളവിൽ വടക്കൻ മേഖല ഡയറക്ടറായും സേവനമനിഷ്ഠിച്ചു. 2000 – 2012 വരെ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അംഗമായും 2014 മുതൽ ഡിസ്ട്രിക്ട് സെക്രട്ടറിയായും ചുമതലയിലായിരിക്കുന്നു.
കലയനാട് (പുനലൂർ), സേവാനഗർ (ബാംഗ്ളൂർ), ചങ്ങനാശേരി ടൗൺ, എറണാകുളം ടൗൺ, പ്ലാമൂട് (തിരുവനന്തപുരം), പുനലൂർ ടൗൺ, കുറത്തികാട്എന്നീ സഭകളുടെ ശുശ്രുഷകനായിരിക്കുവാനും ദൈവം അവസരം നൽകി. ഇപ്പോൾ പെനിയേൽ ബൈബിൾ കോളേജ് (കീഴിലം), ബെഥേൽ ബൈബിൾകോളേജ് (പുനലൂർ) എന്നിവിടങ്ങളിൽ വേദവചനം പഠിപ്പിക്കുന്നു.
? സ്വദേശം / വീട് / മാതാപിതാക്കൾ
മല്ലപ്പള്ളി നൂറോമാവ് ഓലിക്കൽ പരേതനായ ഫിലിപ്പ് തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
? വേദവചന പഠനത്തെ കുറിച്ച്
ബെഥേൽ ബൈബിൾ കോളേജ്, പുനലൂരിലെ പഠനത്തിന് ശേഷം സൗത്ത് ഏഷ്യൻ ബൈബിൾ കോളേജ്, ബാംഗളൂരിൽ നിന്നും M.Div ഉം, St. Peter’s കോളേജ്, ബാംഗളൂരിൽ നിന്നും M.Th ഉം കരസ്ഥമാക്കുവാൻ ദൈവം ഇടയാക്കി.
? 2018 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങളെ കുറിച്ച്
ഡിസ്ട്രിക്ട് സൂപ്രണ്ട് പാ. ടി. ജെ. സാമുവേലിന്റെ അദ്ധ്യക്ഷതയിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. സ്വദേശത്തു നിന്നും വിദേശത്തുനിന്നും അനേക ദൈവമക്കൾ ഈ മഹായോഗത്തിൽ പങ്കെടുക്കും. പ്രയർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ തെക്കൻ മേഖല, മദ്ധ്യ മേഖല,ഉത്തര മേഖല എന്നായി തിരിച്ചു കൺവൻഷന്റെ അനുഗ്രഹത്തിനായി പ്രാർത്ഥന കൂടിവരവുകൾ നടന്ന് വരുന്നു. എല്ലാ സെക്ഷനുകളിലും 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ചങ്ങല നടന്ന് വരുന്നു.
? സുവിശേഷ വേലയിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
ചങ്ങനാശ്ശേരി സഭയുടെ വളർച്ചയും, സെക്ഷൻ തലത്തിൽ 18 പുതിയ വേലസ്ഥലങ്ങൾ ആരംഭിക്കുന്നതിന് നേതൃത്വം നല്കിയതുമാണ് സുവിശേഷവേലയിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം.
? ഇനിയും സഭാ തിരെഞ്ഞെടുപ്പ് രംഗത്തുണ്ടാകുമോ
മുൻ നിശ്ചയപ്രകാരം ഒരു സ്ഥാനത്തേക്കും മത്സരിക്കുവാൻ, അടുത്ത് വരുന്ന 2018 ലെ തിരെഞ്ഞെടുപ്പിൽ ഞാൻ ആഗ്രഹിക്കുന്നില്ല.
? പാസ്റ്ററിന്റെ ഭാവി പദ്ധതികൾ എന്തെല്ലാം
ലോക്കൽ സഭയുടെ ശുശ്രുഷകനായി, ദൈവം ഏല്പിച്ച കാര്യങ്ങൾ ചെയ്യുവാനായി സഭാവളർച്ചയിൽ അനവധിയായ സാദ്ധ്യതകൾ, അതിൽവ്യാപൃതനാകുവാൻ താത്പര്യപ്പെടുന്നു.
? പെന്തക്കോസ്തു സഭയിലെ രാഷ്ട്രീയത്തെ കുറിച്ച്
സഭാ വളർച്ചയിൽ ഉണ്ടാകേണ്ട പുരോഗതിക്ക് സഭാ രാഷ്ട്രീയം തടസ്സമാകുവാൻ സാദ്ധ്യതകൾ ഉണ്ട്. കാലാനുസൃതമായിരിക്കുന്ന മാറ്റങ്ങൾ വരുത്തിസഭയെ നയിക്കുവാൻ നേതൃത്വം തയാറാകേണ്ടതാണ്.
? കുടുംബം
ഭാര്യ ഡെയ്സി തോമസ്. മകൻ ഡോ. ടോം പി. തോമസ്, മരുമകൾ ഡോ. ബിൻസി ടോം
ദൈവസഭയുടെ വളർച്ചയ്ക്ക് പാ. തോമസ് ഫിലിപ്പിനെ ദൈവം ഇനിയും ഉപയോഗിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയുംആശംസിക്കുകയും ചെയുന്നു.