‘സഫലമീ യാത്ര …‘ – (82)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സേവിക്കുക നിരന്തരമായി
“ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലെ, നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്റെ ദൈവം …” ദാനി : 6:20
ബഞ്ചമിൻ ബ്ലൂം എന്ന പ്രസിദ്ധനായ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞൻ, യുവാക്കളിൽ താലന്തുകൾ സംബന്ധിച്ച ഗവേഷണത്തിനായി 120 യുവജനങ്ങളെ തിരഞ്ഞെടുത്തു. വിവിധ ഇരകളിൽ പ്രാവണ്യം നേടിയവർ – നന്നായി പഠിക്കുന്നവർ, കളിക്കുന്നവർ, കലാകാരന്മാർ. അവരിൽ താൻ പൊതുവായി കണ്ടെത്തിയ ഒരു വസ്തുത – അവരെല്ലാം സ്ഥിരോത്സാഹികൾ ആയിരുന്നു. ദീർഘകാലമായി അവരവരുടെ മേഖലകളിൽ ഒരേ ഉത്സാഹത്തോടെ പരിശീലനം തേടുന്നവർ.
കൃത്യമായ അച്ചടക്കം തങ്ങൾ പ്രാവീണ്യം നേടുന്ന മേഖലകളിലും, ജീവിതത്തിലും പരിപാലിക്കുക. ആത്മീക മേഖലകളിലും, ജീവിതത്തിലും പരിപാലിക്കുക. ആത്മീക മേഖലയിലും ഇത്തരം കൃത്യമായ അച്ചടക്കം ആത്മികതയിലും ക്രിസ്തുവിനോടുള്ള ഭക്തിയിലും അത്യന്തം ആവശ്യമായിരിക്കുന്നു. ആത്മീക വളർച്ചയിലെ വളരെ പ്രധാനപ്പെട്ട പാഠമാണിത്.
ഇത്തരമൊരു ശൈലിക്ക് അത്യന്തം മുൻഗണന നൽകിയിരുന്ന വ്യക്തിയായിരുന്നു ദാനിയേൽ. യൗവനത്തിന്റെ തീക്ഷ്‌ണകാലങ്ങളിൽ തന്നെ ഈ അച്ചടക്കത്തിന് പ്രാധാന്യം നൽകിയിരുന്നു. (1:8) നിരന്തര പ്രാർത്ഥന (6:10) അവന് ചുറ്റുമുള്ള ബാബിലോന്യർ പോലും ദാനിയേലിന്റെ ദൈവാശ്രയവും, വിശ്വാസവും തിരിച്ചറിഞ്ഞിരുന്നു. ആ കാലഘട്ടത്തിന്റെ സാമ്രാട്ട് ദാര്യവേശ്, ദാനിയേലിനെ വിളിക്കുന്നത് “ജീവനുള്ള ദൈവത്തിന്റെ ദാസൻ” എന്നാണ്. രണ്ട് തവണ “ഇടവിടാതെ സേവിക്കുന്ന ദൈവം” എന്ന് പ്രഖ്യാപിച്ചു. (18, 20)
എപ്പോഴും തിരുമുൻപാകെ വസിക്കുക, ആ നാമം നിങ്ങളിലൂടെ ഉയരട്ടെ.