ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം
തിരുവല്ല : അന്ത്യത്തോളം വിശ്വാസത്തിനായി പോരാടാം എന്ന ആഹ്വാനത്തോടെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019 ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ തിരശീല വീണു. സമാപന സമ്മേളനത്തിൽ പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), ഡോ. ടി. ജി. കോശി എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു. സ്വദേശത്തും നിന്നും വിദേശത്തും നിന്നും അനേക ദൈവദാസന്മാർ ആശംസ അറിയിച്ചു. സഭാ ട്രഷറർ ബ്രദർ. എബ്രഹാം വർഗീസ് നന്ദി അറിയിച്ചു. പാ. പി. എം. ജോണിന്റെ പ്രാർത്ഥനയോടെ മഹാ സമ്മേളനം സമാപിച്ചു.
രാവിലെ പാ. എബ്രഹാം ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംയുക്ത ആരാധനയിൽ പാ. ജേക്കബ് തോമസ് (ഇറ്റാർസി) മുഖ്യ സന്ദേശം നൽകി. കർത്തൃമേശയ്ക്ക് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് നേതൃത്വം നൽകി. പാസ്റ്റർമാരായ ജോൺ തോമസ് (ഡൽഹി), സാം ഫിലിപ്പ്, കെ. ആർ. ജോസ് (പാലക്കാട്), ബ്രദർ കെ. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.
പ്രഭാതത്തിൽ നടത്തപ്പെട്ട സ്നാന ശുശ്രുഷയിൽ പാ. പി. വി. ചെറിയാൻ (അടിമാലി) നേതൃത്വം നൽകി. പാസ്റ്റർമാരായ ലാലു ഈപ്പൻ (തിരുവല്ല), എബ്രഹാം മന്ദമരുതി എന്നിവർ ബൈബിൾ ക്ലാസ്സുകൾ നയിച്ചു.
നവംബർ 25 ന് തിരുവല്ല ‘ശാരോൻ’ സ്റ്റേഡിയത്തിൽ ആരംഭിച്ച മഹാസമ്മേളനത്തിൽ പാസ്റ്റർമാരായ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്), പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), ജേക്കബ് തോമസ് (ഇറ്റാർസി), സാജു ചാത്തന്നൂർ, സാം. ടി. മുഖത്തല, റോയി ചെറിയാൻ, ഫിന്നി എബ്രഹാം (ഡിട്രോയിറ്റ്), എസ്. ക്രാന്തികുമാർ (തെലങ്കാനാ), സാം തോമസ് (ദോഹ), ജേക്കബ് ജോർജ് (UAE), ദാനിയേൽ വില്യംസ് (UAE), ഫിന്നി ജേക്കബ്, വർഗീസ് ജോഷുവ എന്നിവർ മുഖ്യ പ്രസംഗരായിരിന്നു.
‘വിശ്വാസത്തിനായി പോരാടുക’ (യൂദാ 3), എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷൻ ചിന്താ വിഷയം. പൊതുയോഗങ്ങൾ, ബൈബിൾ പഠനം, ശുശ്രുഷക സെമിനാർ, ഓർഡിനേഷൻ ശുശ്രുഷ, കാത്തിരിപ്പ് യോഗങ്ങൾ, മിഷൻ സമ്മേളനം,SBC അലുമിനി സമ്മേളനം, റൈറ്റേഴ്സ് ഫോറം സെമിനാർ, സി.ഇ.എം., സൺഡേ സ്കൂൾ, വനിതാ സമാജം വാർഷിക സമ്മേളനങ്ങൾ തുടങ്ങി വിവിധ യോഗങ്ങൾ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിക്കപ്പെട്ടു. കൺവൻഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
‘sabhavarthakal.com‘ മഹാസമ്മേളനം ഔദ്യോഗികമായി തത്സമയം പ്രക്ഷേപണം ചെയ്തു.
പാസ്റ്റർമാരായ വി. എം. ജേക്കബ്, കെ. ജോണിക്കുട്ടി, ടി. വി. ജോൺസൺ, ബ്രദർ സി. തര്യൻ (പ്രാർത്ഥന), പാസ്റ്റർമാരായ എബ്രഹാം മന്ദമരുതി, ജോർജ് മുണ്ടകൻ, സാംസൺ തോമസ്, ബ്രദർ എബ്രഹാം വർഗീസ് (പബ്ലിസിറ്റി), പാസ്റ്റർമാരായ സാം കെ. ജേക്കബ്, വർഗീസ് ജോഷുവ, സഹോദരന്മായ ജെയിംസ് ജോൺ, എബ്രഹാം ഉമ്മൻ, കെ. ഇ. ജോർജ്കുട്ടി (ഫിനാൻസ്), പാസ്റ്റർമാരായ സാം ഫിലിപ്പ്, എ. വി. ജോസ്, ലാലു ഈപ്പൻ (ഫുഡ്), എം. എം. ജോൺ, ടി. എം. വർഗീസ്, ബ്രദർ എബ്രഹാം ഉമ്മൻ (അറേഞ്ച്മെന്റ്സ്), പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാംസൺ തോമസ്, ടി. വി. ജോൺസൺ, ടി, എം, ഫിലിപ് ബ്രദർ എം. കെ. കുര്യൻ (താമസം), പാസ്റ്റർമാരായ ജോസഫ് സക്കറിയ, റെജി പി. സാമുവേൽ, ടി. എം. വർഗീസ് (വോളന്റിയേഴ്സ്), ബിജു ജോസഫ്, സോവി മാത്യു, കുര്യൻ മാത്യു (സംഗീതം), സഹോദരന്മാരായ ടി. സി. മാത്യു, കുഞ്ഞച്ചൻ വർഗീസ് (ഓഡിറ്റേഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.