ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ പുതിയ സെക്രട്ടറിയായി പാ. റ്റി. എം. മാമ്മച്ചനും, പാ. കെ. ജി. ജോൺ ട്രഷററായും നിയമിതരായി
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2020-2022 വർഷത്തേക്കുള്ള ഭാരവാഹികളെ ഫെബ്രുവരി 25 ചൊവ്വാഴ്ച മുളക്കുഴ സഭാ ആസ്ഥാനത്ത്, സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ മീറ്റിംഗിൽ തിരഞ്ഞെടുത്തു. പാസ്റ്റർ റ്റി. എം. മാമ്മച്ചൻ (കൗൺസിൽ സെക്രട്ടറി), പാസ്റ്റർ വി. പി. തോമസ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ കെ. ജി. ജോൺ (ട്രഷറർ), പാസ്റ്റർ വൈ. ജോസ് (ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ), പാസ്റ്റർ എ. പി. അഭിലാഷ് (മൗണ്ട് സീയോൻ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
(വാർത്ത : പാ. ഷൈജു തോമസ്)
Post Views: 460