C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം
ചെത്തോങ്കര : ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) റാന്നി സെന്ററിന്റെ പുതിയ അദ്ധ്യക്ഷനായി പാ. ടോണി തോമസിനെ (പുല്ലൂപുറം) തിരഞ്ഞെടുത്തു. മാർച്ച് 1 ന് ചെത്തോങ്കര ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച്, രക്ഷാധികാരി പാ. വർഗീസ് ജോഷ്വായുടെ (സെന്റർ മിനിസ്റ്റർ) അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2020-22 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുതത്ത്. സഹ രക്ഷാധികരികളായി സെക്ഷൻ പാസ്റ്റേഴ്സ് എം. ടി. മാത്യു, ഫിലിപ്പ് എബ്രഹാം എന്നിവർ സേവനമനിഷ്ഠിക്കും.
വൈസ് പ്രസിഡന്റായി പാ. ആൽബർട്ട് ടി. (ഐത്തല), പാ. രാജേഷ് ചാക്കോ (മന്ദമരുതി) – സെക്രട്ടറി, അജയ് സൈമൻ (കാട്ടാത്തനി) – ട്രഷറർ, എന്നിവരോടൊപ്പം, ജോയിന്റ് സെക്രട്ടറി ജസ്സൻ ജേക്കബ് (കണ്ണമ്പള്ളി), ജോയിന്റ് ട്രഷറർ ടൈറ്റസ് മാത്യു (മന്ദമരുതി), മീഡിയാ കൺവിനർ ജോയൽ വര്ഗീസ് (റാന്നി) എന്നിവരെയും തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങളായി പാ. ബെന്നി ഏലിയാസ് (കൊച്ചുകുളം), ഷിബിൻ വര്ഗീസ് (ചെത്തോങ്കര), ലിബു സി. എസ്. (ഇടപ്പാവൂർ), ടൈസൻ ശാമുവേൽ (ഏഴോലി), സിസ്റ്റർ ജിനി അജു (പുല്ലൂപുറം), സിസ്റ്റർ സുൻസി സാബു (കൊറ്റനാട്) എന്നിവർ ചുമതല വഹിക്കും.