‘COVID 19’ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ.
കുമ്പനാട് : ലോകമെമ്പാടും ഭീതി പടർത്തികൊണ്ടിരിക്കുന്ന ‘COVID 19’ മഹാവ്യാധിയിൽ നിന്ന് കരകയറുവാനുള്ള കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങൾക്ക് കേരള സ്റ്റേറ്റ് പി.വൈ.പി.എ. യുടെ അടിയന്തര സഹായം. പത്തനംതിട്ട ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് വേണ്ടുന്ന ഭക്ഷണ ക്രമീകരണം ആവശ്യമെന്ന റിപ്പോർട്ടനുസരിച്ച് സംസ്ഥാന പി.വൈ.പി.എ, ജില്ലാ കളക്ടർ ശ്രീ. പി. ബി. നൂഹിന് ഇന്ന് (മാർച്ച് 14 ന്) അവശ്യഭക്ഷ്യസാധനങ്ങൾ, മാസ്ക്ക്, എന്നിവയടങ്ങുന്ന കിറ്റുകൾ കൈമാറും.
ഈ ഉദ്യമത്തിൽ സഹായിക്കാൻ താല്പര്യമുള്ള വ്യക്തികൾ, ലോക്കൽ, സെന്റർ, മേഖലാ തലങ്ങളിൽ പ്രവർത്തിക്കുന്ന പി.വൈ.പി.എ. അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവരെ പങ്ക് ചേരാൻ സംസ്ഥാന പി.വൈ.പി.എ. ആഹ്വാനം ചെയ്യുന്നു
കൂടുതൽ വിവരങ്ങൾക്ക് : ഇവാ. അജു അലക്സ്, പ്രസിഡന്റ് (95676 75635), ഇവാ. ഷിബിൻ സാമുവേൽ, സെക്രട്ടറി (95671 83010)