‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ
ഒരു സംഭവത്തിന്റെ ചെറുവിവരണം; ഉപസംഹാരമായി ദൈവവചന ചിന്ത …
ഇതാണ് ‘സഫലമീ യാത്ര….’ എന്ന പംക്തിയെ ആയിരങ്ങളുടെ മനസ്സിൽ അവരുടെ ഇഷ്ട ലേഖനമായി മാറ്റിയത്. മലയാളീ പെന്തെക്കോസ്ത് ഗോളത്തിൽ ചിരപ്രതിഷ്ഠ നേടിയ sabhavarthakal.com ൽ ‘FRIDAY FASTING‘ എന്ന പംക്തിയിൽ എല്ലാ വെള്ളിയാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന ‘സഫലമീ യാത്ര….’ ലേഖനം നൂറിന്റെ നിറവിൽ. ഐപിസി മുൻ ജനറൽ ജോയിന്റ് സെക്രട്ടറിയും, മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകനും, മികച്ച കൺവൻഷൻ പ്രസംഗകനുമായ പാ. തോമസ് ഫിലിപ്പ് വെണ്മണിയാണ്, ‘സഫലമീ യാത്ര….’ യുടെ ലേഖനകർത്താവ്.
വിശ്വാസ യാത്രയിൽ, നൂറ് ആഴ്ചകളായി അനേകരുടെ പ്രതികരണം, ‘ഹ്രസ്വം എന്നാൽ വചനസമ്പുഷ്ടം’ അതാണ് ‘സഫലമീ യാത്ര….’
Post Views: 549