‘COVID 19’ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം
മുളക്കുഴ : കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച്, തീരദേശം, തിരുവനന്തപുരം, സ്വയംപര്യാപ്തമല്ലാത്ത മധ്യതിരുവിതാംകൂറിലെ സെൻ്ററുകൾ എന്നിവിടങ്ങളിലെ ശുശ്രൂഷകർക്ക് സഹായം എത്തിക്കുവാൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട സഹായമായി അഞ്ചു ലക്ഷം രൂപ വിതരണം ചെയ്തു.
സ്വയം പര്യാപ്തമായ ഡിസ്ട്രിക്ടുകൾക്ക് ഓവർസിയർ നൽകിയ നിർദ്ദേശത്തെ തുടർന്ന് അർഹരായ എല്ലാ ശുശ്രൂഷകർക്കും സഹായം ഡിസ്ട്രിക്ട് പാസ്റ്റർമാർ നൽകിക്കഴിഞ്ഞു. ചില ഡിസ്ട്രിക്ടുകൾ അർഹരായ വിശ്വാസികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.
അത്യാവശ്യമുള്ള സ്ഥലങ്ങളിൽ കൂടി സഹായ വിതരണം ഉടൻ നടത്തുമെന്നും പാ. സി. സി. തോമസ് അറിയിച്ചു.
സഭയുടെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളുടെയും സേവനം കേന്ദ്ര തലത്തിൽ ഏകോപിപ്പിച്ച് കൂടുതൽ ആളുകളിൽ സഹായം എത്തിക്കുവാനുള്ള ക്രമീകരണവും പൂർത്തിയായതായി ഓവർസിയർ അറിയിച്ചു.
(വാർത്ത : ചർച്ച് ഓഫ് ഗോഡ് മീഡിയ ഡിപ്പാർട്മന്റ്)