ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി
തിരുവനന്തപുരം : ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ കെ.ജെ. റോയിമോന്റെ ഭാര്യ ജെസ്സി. ലോക്ഡൗണിന് മുമ്പ് പുതിയ നിയമത്തിലെ ചില ലേഖനങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹമാണ് സങ്കീർത്തനങ്ങൾ മന:പ്പാഠമാക്കുവാൻ പ്രേരണ. പരുത്തിപാറ സഭാശുശ്രൂഷകൻ പാ. ബാബു ജോസഫ്, കൊട്ടാരക്കര മേഖല മുൻ PYPA പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ പാ. സാജൻ ഈശോ എന്നിവരുടെ സാന്നിധ്യത്തിൽ ജെസി മന:പ്പാഠം പറഞ്ഞു. ഭർത്താവിന്റെയും, മക്കൾ എഞ്ചിനിയറിംഗ് വിദ്യാർത്ഥി റോഷൻ, +2 വിദ്യാർത്ഥി ജോഷൻ എന്നിവർ പിന്തുണച്ചു. എല്ലാം ദൈവകൃപ കൊണ്ടു മാത്രമാണന്നും ജെസി കൂട്ടി ചേർത്തു.
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി