കോവിഡ് കാലത്ത് 120 കോഴ്സുകൾ പഠിച്ച് അഭിമാനമായി പെന്തെക്കോസ്ത് വിദ്യാർത്ഥിനി സോനാ ബെൽസൺ
മാവേലിക്കര : കോവിഡ് കാല ഒഴിവ് സമയത്ത് ഐപിസി ഇമ്മാനുവേൽ തഴക്കര സഭയിലെ സോനാ ബെൽസൺ എന്ന വിദ്യാർത്ഥിനി 120 കോഴ്സുകൾ വിജയകരമായി പഠിച്ചു നാടിന് അഭിമാനമായി. മാവേലിക്കര കല്ലുമല മാർ ഇവാനിയോസ് കോളേജിലെ മൂന്നാം സെമസ്റ്റർ ബികോം വിദ്യാർത്ഥിനിയാണ് സോനാ.
കോവിഡ് കാലത്ത് ഒഴിവ് സമയം വിനിയോഗിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര മാനവ ശേഷി മന്ത്രാലയം യുജിസി പരമാർഷ് സ്കീമിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിൽ ആണ് ഈ കൊച്ചു മിടുക്കി കോഴ്സുകൾ ചെയ്തത്. തയ്യൽ തൊഴിലാളി ജെ. ബെൽസൺ – വിമല ദമ്പതികളുടെ മകളാണ് സോനാ. ലോക്കൽ സഭ – മാവേലിക്കര ഈസ്റ്റ് സെന്റർ PYPA യുടെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമാണ് സോനാ ബെസൺ.
(വാർത്ത : ജിജോ ജോർജ് മാവേലിക്കര)
Post Views: 506