‘ശാലോം’ : യിസ്രായേലുമായി ചരിത്രകരാറിൽ ഒപ്പിട്ട് UAE യും ബഹ്റൈനും
വാഷിംഗ്ടൺ ഡി. സി. : മദ്ധ്യപൂർവ ഏഷ്യയിൽ സമാധാനന്തരീക്ഷത്തിന് തുടക്കം കുറിച്ച് കൊണ്ട് യിസ്രായേലുമായി UAE യും ബഹ്റൈനും ചരിത്രകരാറിൽ ഒപ്പ് വച്ചു. സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ നിലവിൽ വന്നത്. UAE വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്ദുൽ ലതീഫ് അൽ സയാനി എന്നിവരാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി കരാറിൽ ഒപ്പിട്ടത്. 72 വർഷത്തെ യഹൂദ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെയും, നാലാമത്തെയും കരാറാണ് നിലവിൽ വന്നത്.
Post Views: 453