‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (55)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
3:25 പ്രായശ്ചിത്തമാകുവാൻ
പ്രായശ്ചിത്തം എന്നതിന് ഗ്രീക്കിൽ ഹിലാസ്ട്രീയൻ എന്നാണ്. പ്രായശ്ചിത്തം മൂലമാണ് പാപമോചനം ലഭിക്കുന്നത്. ക്രിസ്തു കാൽവരിയിൽ പരസ്യമായി നമ്മുടെ ശിക്ഷ വഹിച്ചതിനാൽ അവൻ നമ്മുടെ പ്രായശ്ചിത്തമായി. പ്രായശ്ചിത്തം വരുത്തുന്ന സ്ഥലം എന്ന അർത്ഥത്തിൽ എബ്രാ :9:5 ൽ ഈ വാക്ക് കൃപാസനം എന്ന് തർജ്ജിമ ചെയ്തിരിക്കുന്നു. കൃപാസനം രക്തം തളിച്ച കൃപാസനമാണ്. (ലേവ്യ : 16:14,15) അവിടെയാണ് പരിശുദ്ധനായ മനുഷ്യനും തമ്മിൽ എതിരേൽക്കുന്നത്. കൃപാസനത്തിന്മേൽ തളിച്ചിരിക്കുന്ന രക്തം ഒരു വലിയ സത്യം ചൂണ്ടികാണിക്കുന്നു. വെളിയിൽ യാഗപീഠത്തിൽ ഒരു മരണം നടന്നിരിക്കുന്നു. പാപത്തിന്റെ ശിക്ഷ നടന്നിരിക്കുന്നു. ദൈവത്തിന്റെ നീതി തൃപ്തിപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്നെ നമ്മുടെ പ്രായശ്ച്ചിത ബലിയും പ്രായശ്ചിത്തം വരുത്തുന്ന സ്ഥലവും (കൃപാസനം) ആകുന്നു. അത്കൊണ്ട് നമുക്ക് ഭയം കൂടാതെ എപ്പോഴും അവിടേക്ക് അടുത്ത് ചെല്ലാം (എബ്രാ :4:14-16) മറ്റൊരു ഗ്രീക്ക് വാക്ക് ‘ഹിലാസ്മോസ്’ എന്നാണ്.
1 യോഹ :2:2 ലും 4:10 ലും പ്രായശ്ചിത്തം എന്ന് തർജ്ജിമ ചെയ്തിരിക്കുന്നു. രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ക്രിസ്തുവിനെ പറ്റി കൂടുതൽ പറയുകയും കുരിശിനെപ്പറ്റി പറയാതിരിക്കുകയും ചെയ്യും. സുവിശേഷം അഥവാ ക്രിസ്തുവിന്റെ ജീവിതസൗകര്യം പടർത്തിപറകയും അവന്റെ യാഗമരണത്തെപ്പറ്റി പറയാതിരിക്കുകയും ചെയ്യുന്ന സുവിശേഷം പൗലോസിന്റെ സുവിശേഷമല്ല, അതിന് സാർവത്രിക പാപരോഗത്തെ കൈകാര്യം ചെയ്യാനുള്ള ശക്തിയുമില്ല. ക്രിസ്തുവിലുള്ള പ്രായശ്ചിത്തത്തിന്റെ സാദ്ധ്യത തന്റെ രക്തത്തിലാകുന്നു. നിത്യത മുതൽ നിത്യത വരെയുള്ള ദൈവത്തിന്റെ ഇടപാടുകളുടെ കേന്ദ്രം ക്രിസ്തുവിന്റെ ക്രൂശാണ്. ഭൂതകാലത്തും വർത്തമാനകാലത്തും ഭാവികാലത്തും ദൈവം മനുഷ്യരോട് കൃപയിൽ ഇടപെടുന്ന സകല ഇടപാടുകളുടെയും ഇളക്കമില്ലാത്ത അസ്ഥിവാരം കാൽവറിയിലത്രേ.
3:25:26 ശിക്ഷിക്കാതെ വിട്ടത് എന്തടിസ്ഥാലനത്തിലാണെന്ന് ഇവിടെ വ്യക്തമാക്കുന്നു. തന്റെ പൊരുമ എന്ന പദം, പാപത്തിനെതിരെയുള്ള ശിക്ഷ തത്കാലത്തേക്ക് മാറ്റിവച്ചു എന്ന് കാണിക്കുന്നു. ശിക്ഷിക്കാതെ വിട്ടതിന്റെ അടിസ്ഥാനം പാപിക്ക് പകരം മറ്റൊരാൾ, പാപമില്ലാത്തവൻ, പാപം ചെയ്യാത്തവൻ, പാപം അറിയാത്തവൻ ശിക്ഷിക്കപ്പെട്ടു എന്നതാണ്. ‘ഒരു കൂട്ടത്തിന് രണ്ട് പേർ ശിക്ഷിക്കപെടുവാൻ പാടില്ല’ എന്ന നിയമനനുസരിച്ച് ഒരാൾ (ദൈവപുത്രൻ) ശിക്ഷിക്കപ്പെട്ടിരിക്കയാൽ (1:2:24) ഇനി പാപിയെ ശിക്ഷിക്കാൻ നിയമമില്ല. എന്നാൽ ഇപ്പോൾ തന്റെ നീതിയെ പ്രദർശിപ്പിച്ചത് എങ്ങനെ ? യേശുവിൽ വിശ്വസിക്കുന്നവനെ നീതികരിക്കയാൽ ദൈവം അവനെ പരസ്യമായി നിർത്തി എന്നത്, ഉയിർത്തെഴുന്നേൽപ്പിന്റെ കാര്യം അനുസ്മരിപ്പിക്കുന്നു.