ലോക്ക് ഡൗണിൽ സമ്മാനങ്ങൾ വാരികൂട്ടി സുവിശേഷകന്റെ മകൾ ജെറൂസ ഷിബു
ആലപ്പുഴ : ലോക് ഡൗണിൽ സമ്മാനങ്ങൾ വാരി കൂട്ടി ജെറൂസ ഷിബു. ചേപ്പാട് കണ്ണങ്കര ബിജു ഭവനിൽ സുവിശേഷകൻ ഷിബു ബി ഐസക് / സോണി ദമ്പതികളുടെ മകളാണു ജെറൂസ. തൃശ്ശൂർ ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ മത്സരങ്ങളിൽ നാല് ഫസ്റ്റും (പ്രസംഗം, കഥാരചന, കഥ കദനം, ചിത്രരചന), രണ്ട് സെക്കൻഡും (കവിതാരചന, മോണോആക്ട്) കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി മുന്നിലെത്തിയത്. ചേലക്കര ജി എൽ പി എസ് രണ്ടാം ക്ലാസിലെ വിദ്യാർഥിനിയാണ്. സോഷ്യൽ മീഡിയകളിൽ ജെറൂസയുടെ കഥകളും പ്രസംഗങ്ങളും വളരെ ശ്രദ്ദേയമാണ്. പിതാവ് ഷിബു ഐസക്ക് കുടുംബമായി ചേലക്കരയിൽ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്.
Post Views: 215